കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ കമ്പനിയില്‍ ശമ്പളത്തില്‍ വേര്‍തിരിവ്, വര്‍ണവിവേചനം വീണ്ടും നടപ്പാക്കി കമ്പനി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യക്കാര്‍ക്ക് ശമ്പളത്തില്‍ 25 ശതമാനം കുറവ് നല്കുന്നതിനെതിരെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്‍റ്. ഇന്ത്യ, ഏഷ്യ,ആഫ്രിക്കന്‍ അമേരിക്ക എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് അതേ ജോലി ചെയ്യുന്ന വെളുത്ത വര്‍ഗക്കാരായ ഏഷ്യന്‍ ഇതര ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനത്തോളം കുറവാണ് ശമ്പളത്തിലുള്ളത്. അമേരിക്കല്‍ കമ്പനിയായ ഒറാക്കിളിലാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ്.

<strong>സിബിഐ തലപ്പത്തേയ്ക്ക് ഇനി ആര്? നിർണായക യോഗം ഇന്ന്, 12 പേരുകൾ പരിഗണനയിൽ</strong>സിബിഐ തലപ്പത്തേയ്ക്ക് ഇനി ആര്? നിർണായക യോഗം ഇന്ന്, 12 പേരുകൾ പരിഗണനയിൽ

എന്നാല്‍ ഇന്ത്യക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അതീവതാല്‍പര്യം കാണിക്കുന്ന ഇവര്‍ ശമ്പളത്തില്‍ മാത്രം തുല്യതകാണിക്കുന്നില്ല. സമാനമായ വിവേചന ആഫ്രിക്കകാരും നേരിടുന്നുണ്ട്. ഒരു കാലത്ത് ഇല്ലാതായ വര്‍ണവിവേചനത്തിന്റെ മറ്റൊരു രീതിയിലാണ് ഇത്തരം വിവേചനം നടക്കുന്നത്. അമേരിക്കകാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍ വംശജര്‍ക്കും സ്ത്രീകള്‍ക്കും ഒരേ ജോലിഭാരമാണെങ്കിലും ശമ്പളത്തില്‍ തുല്യത ഉറപ്പാക്കാന്‍ കമ്പനി തയ്യാറാകുന്നില്ല.

salary-1527

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറിന്റെ കീഴിലുള്ള ഓഫീസ് ഓഫ് ദി പെഡറല്‍ കോണ്‍ട്രാക്ട് കംപ്ലെയിന്റ് പ്രോഗ്രാംസാണ് കമ്പനിക്കെതിരെ പരാതിയെടുത്തത്. ഒറാക്കിളിന്റെ ആസ്ഥാനമായ റെഡ് വുഡ് ഷോര്‍സില്‍ കമ്പനിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണമാരംഭിച്ചു. ഇന്ത്യയില്‍ ആരംഭിച്ച യുഎസ് കമ്പനികളില്‍ പ്രാരംഭകാലം മുതലുള്ളതാണ് ഈ കമ്പനി.


എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഒറാക്കിള്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഈ വേര്‍തിരിവ് ഏഷ്യന്‍ വംശജരായ 11,000 പേരെ ബാധിക്കുന്നുണ്ട്. 400 മില്്യണ്‍ ഡോളറിന്റെ വ്യത്യാസമാണ് ഇവര്‍ക്ക് ഉണ്ടായത്. ഇന്ത്യയില്‍ നിന്ന് ക്യാപസ് റിക്രൂട്ട്‌മെന്റ് വഴിയും ഒറാക്കിള്‍ ജോലിക്കാരെ തിരഞ്ഞെടുക്കുന്നുണ്ട്.

English summary
Indian faced discrimination on the ground of wages in US based company, salary decreases upto 25 percent comparing to whites in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X