ഇന്ത്യയിലേയ്ക്ക് പാകിസ്താന്റെ 'ബലൂണുകള്‍'... സംഗതി ഗുരുതരം
ജയ്പൂര്‍/ദില്ലി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുമ്പോള്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഒരു ബലൂണ്‍ വന്നാല്‍ എന്താണ് പ്രശ്‌നം? ഇങ്ങനെ ഒരു ചോദ്യത്തിലൂടെ ലഘൂകരിയ്ക്കാവുന്നതല്ല വിഷയം എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പബ്ലിക് ദിനത്തില്‍ പാകിസ്താനില്‍ നിന്നയച്ച ബലൂണ്‍ വെടിവച്ചിട്ടത് രാജസ്ഥാനില്‍ വച്ചായിരുന്നു. ദില്ലി വിമാനത്താവളത്തിന് മുകളിലും ഇത്തരത്തിലുള്ള ബലൂണ്‍ കണ്ടെത്തി.

25,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന, മൂന്ന് മീറ്റര്‍ വ്യാസമുളള ഹീലിയം ബലൂണ്‍ ആണ് വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടത്. അമേരിയ്ക്കന്‍ നിര്‍മിത ബലൂണ്‍ ആയിരുന്നു ഇത്.
ബലൂണില്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അത്ര നിര്‍ദ്ദോഷകരമായ ഒരു ബലൂണ്‍ അല്ല അതെന്നാണ് റിപി്‌പോര്‍ട്ടുകള്‍.
വ്യോമാതിര്‍ത്തി ലംഘനം കണ്ടെത്താന്‍ ഇന്ത്യ എത്ര സമയം എടുക്കും എന്നത് സംബന്ധിച്ച് പാകിസ്താന്റെ പരീക്ഷണം ആയിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ഹെലികോപ്റ്ററുകള്‍ പറക്കുന്നതിലും ഉയരത്തിലായിരുന്നു ബലൂണ്‍ പറന്നിരുന്നത്.
ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ശനിരീക്ഷണമാണ് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്നത്. അതിനിടയിലാണ് വ്യമോസേനാ റഡാറില്‍ ബലൂണ്‍ പെട്ടത്.












Click it and Unblock the Notifications