കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സിനിമാ മേഖല രക്ഷപ്പെടില്ല.... നേരെയാകാന്‍ 2 വര്‍ഷം, നഷ്ടം 130 മില്യണ്‍, കാത്തിരിക്കുന്നത്!

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ സിനിമാ മേഖലയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ദുരന്തങ്ങളെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം നിര്‍മാതാക്കളും വിതരണക്കാരും സമ്മതിക്കുന്നു. കോടികളുടെ നഷ്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ബോളിവുഡില്‍ ഇത് കുതിച്ച് കയറും. രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞാലേ ഈ പ്രതിസന്ധിയില്‍ നിന്ന് ബോളിവുഡ് കരകയറൂ. വന്‍ ബജറ്റില്‍ വരുന്ന സിനിമകളൊന്നും ഇപ്പോള്‍ റിലീസ് ചെയ്യാന്‍ പോലും തയ്യാറല്ല. പതിനായിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടപ്പെടുക. ജോലിക്കാരുടെ എണ്ണം കുറയ്ക്കാനും സൂപ്പര്‍ താരങ്ങളുടെ അടക്കം പ്രതിഫലം കുറയ്ക്കാനും ഇത് കാരണമാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്തതിലൂടെയുള്ള അധിക നഷ്ടം വേറെയുണ്ട്.

1

മുംബൈയില്‍ കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍, വിതരണക്കാര്‍, പ്രമുഖ നടന്‍മാര്‍ എന്നിവ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നിരുന്നു. അതില്‍ ഇവര്‍ പരസ്പരമുള്ള ആശങ്ക പങ്കുവെച്ചിട്ടുണ്ട്. സിനിമ നിര്‍മിക്കുന്നത് വലിയ ചൂതാട്ടമാണെന്ന് ഇവര്‍ പറയുന്നു. അടുത്ത വര്‍ഷത്തേക്ക് ഇവര്‍ക്ക് നിര്‍മാണമേ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. അതേസമയം ജനങ്ങള്‍ തിയേറ്ററിലേക്ക് സിനിമ കാണാന്‍ എത്തില്ലെന്ന ആശങ്കയും പ്രധാനമായി ഉള്ളത്. ജനങ്ങള്‍ക്കിടയില്‍ കൊറോണയെ കുറിച്ച് വലിയ ഭയം നിലനില്‍ക്കുന്നുണ്ട്. ഈ തിയേറ്ററുകള്‍ വൃത്തിയാക്കി എടുക്കുന്ന എന്ന കഠിന ഘട്ടവും ഇവര്‍ നേരിടേണ്ടതുണ്ട്. ഇതൊക്കെ അതിജീവിച്ചാല്‍ മാത്രമേ സിനിമാ വ്യവസായം ഇനി പച്ച പിടിക്കൂ. സിനിമാ വ്യവസായത്തിന്റെ 60 ശതമാനം നേട്ടത്തെയും കൊറോണ തകര്‍ത്തതായി നിര്‍മാതാക്കള്‍ പറഞ്ഞു.

ബിഗ് ബജറ്റ് ചിത്രങ്ങള്‍ പലതും അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ചെറിയ പടങ്ങള്‍ മാത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്യുക. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സുര്യവംശി എന്നാണ് ഇനി റിലീസ് ചെയ്യുകയെന്ന് പോലും അറിയില്ല. മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ട ഈ ചിത്രം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ പിന്‍വലിച്ചാലും ബോളിവുഡ് വന്‍ തിരിച്ചടി തന്നെ നേരിടേണ്ടി വരും. ബോളിവുഡ് മാത്രമല്ല ഇന്ത്യയിലെ ഓരോ സിനിമാ ഇന്‍ഡസ്ട്രിയും വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയില്‍ 9500 സ്‌ക്രീനുകളാണ് അടച്ച് പൂട്ടിയിരിക്കുന്നത്. വലിയ വരുമാനം ലഭിക്കുന്ന മള്‍ട്ടിപ്ലെക്‌സുകളും ഇക്കൂട്ടത്തിലുണ്ട്. ജനങ്ങള്‍ക്കിടയില്‍ രോഗം തിയേറ്ററില്‍ നിന്ന് പടരുമെന്ന വാദം ശക്തമാണ്.

ജൂണ്‍ പകുതിയോടെ തുറക്കാമെന്നാണ് ഇപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇത് സാധ്യമാണോ എന്ന് വ്യക്തമല്ല. വര്‍ഷം 1200 സിനിമകളാണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നത്. ബോക്‌സോഫീസില്‍ നിന്ന് വലിയ നേട്ടമുണ്ടാവില്ലെന്ന തോന്നലിലാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുന്നത്. ഇന്ത്യക്ക് 130 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ലോക്ഡൗണ്‍ കാലത്ത് നഷ്ടമാകുന്നത്. ഇന്ത്യയുടെ രണ്ട് മള്‍ട്ടിപ്ലെക്‌സ് ചെയിനുകളായ പിവിആര്‍, ഐനോക്‌സ് എന്നിവയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 40 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. അതേസമയം ഇത് സാധാരണ സിനിമാ പ്രവര്‍ത്തകരെയാണ് ഏറ്റവുമധികം ബാധിക്കുക. സൂപ്പര്‍ താരങ്ങളും സംവിധായകരും വന്‍ തുക വാങ്ങുന്നവരാണ്. അവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാവില്ല.

English summary
indian film industry will lose 130 million in box office revenue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X