അതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റാനില്‍ വിക്രമസിംഗെ. ഇന്ത്യയുടേയും ശ്രീലങ്കയുടേയും മത്സ്യത്തൊഴിലാളികളെ സം ബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രകോപന പരമായ പരാമര്‍ശം.
സമുദ്രാതിര്‍ത്തി ലംഘിയ്ക്കുന്ന തൊഴിലാളികളെ വെടിവയ്ക്കും. ഇത് ഒഴിവാക്കണമെങ്കില്‍ അതിര്‍ത്തി ലംഘിക്കാതിരിയ്ക്കുകയാണ് വേണ്ടതെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി. അടുത്തയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്ക സന്ദര്‍ശിയ്ക്കാനിരിയ്‌ക്കെയാണ് ലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയം.

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നവരെ വെടിവയ്ക്കാന്‍ അവകാശമുണ്ട്. വെടിയേറ്റ് മരിച്ചാല്‍ നിയമ പരിരക്ഷയും തനിയ്ക്ക് ലഭിയ്ക്കും. തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ജാഫ്‌നയില്‍ നിന്നുള്ള തൊഴിലാളികളെ മാത്രമേ അനുവദിയ്ക്കൂ. ഇന്ത്യക്കാര്‍ അവരുടെ സമുദ്രാതിര്‍ത്തിയ്ക്കുള്ളില്‍ നില്‍ക്കണം. ഇന്ത്യയോടും ചൈനയോടും വ്യത്യസ്ത തരത്തിലാണ് തങ്ങള്‍ ബന്ധം പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications