• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'അയാളെന്റെ അരക്കെട്ടില്‍ കടന്നു പിടിച്ചു'; മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനെതിരെ വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ മീ ടു തരംഗം ആഞ്ഞടിക്കുകയാണ്. കേന്ദ്രമന്ത്രി, സിനിമാ നടന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്കെതിരേയാണ് വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി എത്തിയ സാഹചര്യത്തില്‍ ബിജെപി വലിയ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം

ഇന്ത്യന്‍ സര്‍ക്കാറിനെ തന്നെ പിടിച്ചുലക്കിയ മീ ടു വെളിപ്പെടുത്തലിന്റെ പ്രത്യാഘാതങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാറിനേയും ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍. മുന്‍ ശ്രീലങ്കന്‍ ക്യാപറ്റനും പെട്രോളിയും മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേയാണ് വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പെട്രോളിയം മന്ത്രി

പെട്രോളിയം മന്ത്രി

ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് അര്‍ജുന രംണതുഗെ. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലും നേട്ടങ്ങള്‍ കൊയ്ത രംണതുഗ ഇപ്പോള്‍ രാജ്യത്തെ പെട്രോളിയം മന്ത്രിയാണ്.

മീ ടു

മീ ടു

ഇന്ത്യയില്‍ സജീവമായ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി തന്നെയാണ് രംണതുംഗയ്ക്ക് നേരേയും ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുംബൈയില്‍ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു എയര്‍ഹോസ്റ്റസ് ആണ്.

ഇന്ത്യാ സന്ദര്‍ശന വേളയില്‍

ഇന്ത്യാ സന്ദര്‍ശന വേളയില്‍

ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം നടക്കുന്നതെന്ന് യുവതി വ്യക്തമാക്കുന്നു. ഹോട്ടലില്‍ വെച്ച് രണംതുംഗ തന്റെ അരയില്‍ കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

വ്യക്തിപരമായ കാര്യം

വ്യക്തിപരമായ കാര്യം

രണതുംഗയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഞാന്‍ സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെങ്കിലും ഇത് നിങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി ഫേസ്ബുക്കില്‍ കുറിക്കുന്നു.

അപമര്യാദയായി പെരുമാറിയത്

അപമര്യാദയായി പെരുമാറിയത്

ഹോട്ടല്‍ ജുഹു സെന്ററില്‍ കൂട്ടുകാരിക്കൊപ്പം ക്രിക്കറ്റ് താരങ്ങളുടെ റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാന്‍ പോയപ്പോഴാണ് രണതുംഗ അപമര്യാദയായി പെരുമാറിയത്. കൂട്ടുകാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവളുടെ സുരക്ഷ ആലോചിച്ചാണ് ഞാനും കുടെപോയത്.

മദ്യം വാഗ്ദാനം ചെയ്തു

മദ്യം വാഗ്ദാനം ചെയ്തു

ഹോട്ടല്‍ റൂമില്‍ അവര്‍ ഏഴുപേരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അവര്‍ കഴിക്കാന്‍ മദ്യം വാഗ്ദാനം ചെയ്തു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കയ്യിലുള്ള വെള്ളക്കുപ്പിയും പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ നിന്നു.

ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി

ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി

റൂമിന്റെ വാതില്‍ അടച്ച് ചെയിന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് ഇവിടുന്നു പോകാമെന്ന് ഞാന്‍ അവളോട് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവള്‍ താരങ്ങളെ കണ്ട് മതിമറന്ന് നില്‍ക്കുകയായിരുന്നു

ശൂന്യമായ വഴി

ശൂന്യമായ വഴി

ഹോട്ടലിന്റെ നീന്തല്‍ക്കുളത്തിന്റെ അരികിലൂടെ നടക്കുകയായിരുന്നു. സമയം രാത്രി ഏഴ് മണിയായിക്കാണും. ഹോട്ടലിന്റെ പിന്‍വശത്തുള്ള മങ്ങിയ വെളിച്ചമുള്ള. ശൂന്യമായ വഴിയായിരുന്നു അത്. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടുകാരിയെ കണ്ടില്ല.

കൈകള്‍ കൊണ്ടുവന്നു

കൈകള്‍ കൊണ്ടുവന്നു

പെട്ടെന്നായിരുന്നു രംണതുംഗ എന്റെ അരയില്‍ കടന്നു പിടിച്ചത്. എന്റെ മാറിടത്തിലേക്ക് കൈകള്‍ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ടു പോയ ഞാന്‍ നിലവിളിച്ചു. അയാളുടെ കാലില്‍ കഴിയും വിധം ചവിട്ടി വേദനപ്പിച്ചാണ് ഞാന്‍ പിടുത്തം വിടീച്ചത്.

അനന്തരഫലം

അനന്തരഫലം

ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്ന് പോലിസില്‍ പരാതി നല്‍കുമെന്നും ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഞാന്‍ അയാളെ ഭീഷണിപ്പെടുത്തി.

സഹായം ലഭിച്ചില്ല

സഹായം ലഭിച്ചില്ല

ഇതിനിടയില്‍ കിട്ടിയ അവസരം മുതലെടുത്ത് അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെ ഞാന്‍ റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ അവിടുന്ന് സഹായം ലഭിച്ചില്ല. ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ എന്നായിരുന്നു റിസപ്ഷനിസ്സിന്റെ മറുപടിയെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കനത്ത നാശം വിതച്ച് തിത്‌ലി തീരത്ത്; ഒഴിപ്പിച്ചത് 5 ലക്ഷം പേരെ, 16 ജില്ലകളില്‍ റെഡ്അലര്‍ട്ട്, മരണം

English summary
Indian flight attendant claims Arjuna Ranatunga sexually harassed her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more