കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്തേക്ക് ആരൊക്കെ?; ഗഗന്‍യാന്‍ യാത്രികരെ തിരഞ്ഞെടുക്കാനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായി

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പദ്ധതിയായ ഗഗന്‍യായില്‍ ബഹിരാകാഷത്തേത്ത് സഞ്ചരിക്കാനുള്ള യാത്രക്കാരെ കണ്ടെത്താനുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഭാരതീയ വ്യോമ സേനയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എയറോസ്പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പൈലറ്റുമാരുടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ത്തിയാക്കിയത്.

ബഹിരാകാശം കടുപ്പമേറിയത്... ഞങ്ങളെ പ്രോത്സാഹിപ്പതിന് നന്ദി, ട്വിറ്ററിൽ കുറിപ്പ്...ബഹിരാകാശം കടുപ്പമേറിയത്... ഞങ്ങളെ പ്രോത്സാഹിപ്പതിന് നന്ദി, ട്വിറ്ററിൽ കുറിപ്പ്...

2019 മെയിൽ ഇന്ത്യൻ വ്യോമസേനയും ഐഎസ്ആർഒയും തമ്മിലുണ്ടാക്കിയ ധാരണാ പത്രപ്രകാരമാണ് ഇത്രയും പൈലറ്റുമാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്ത് റഷ്യയിൽ പരിശീലനത്തിനയക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. കായിക പരീക്ഷകള്‍, ലാബ് ടെസ്റ്റുകള്‍, ക്ലിനിക്കല്‍ ടെസ്റ്റുകള്‍, റേഡിയോളജിക്കല്‍ ടെസ്റ്റുകള്‍, മാനസികാരോഗ്യ പരിശോധന എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാവും ബഹിരാകശത്തേക്ക് സഞ്ചരിക്കാനുള്ള ആളെ തിരഞ്ഞെടുക്കുക.

force

തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേരെയാണ് ഏഴുദിവസത്തെ ബഹിരാകാശയാത്രയ്ക്ക് സ്‌പേസിലേക്ക് വിടുക. 300-400 കിലോമീറ്റർ അകലെ ലോവർ ഓർബിറ്റിലായിരിക്കും കറക്കം. 2018-ലെ സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യ ചൊവ്വയിലേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 10,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍

English summary
indian gaganyan mission; first stage medical check upover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X