കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരപ്പണിയില്‍ ഇന്ത്യയും മോശമല്ല? പകിസ്താനില്‍ ഇന്ത്യന്‍ യുവാവിന് തടവ് ശിക്ഷ

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ ഇന്ത്യയില്‍ നടത്തുന്ന ചാരപ്പണികളെ സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍ പോലും പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയിരുന്നു.

എന്നാല്‍ പാകിസ്താന്‍ മാത്രമാണോ ഇങ്ങനെ ചാരവൃത്തി ചെയ്യുന്നത്? അല്ലെന്ന് നിസ്സംശയം പറയാം. പാകിസ്താനില്‍ ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയവര്‍ നമുക്ക് ധീര നായകന്‍മാരാണ്.

Spy

30 വയസ്സുകാരനായ ഇന്ത്യന്‍ യുവാവിനെ ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വരുന്നത്. മുംബൈ സ്വദേശിയായ ഹമീദ് നെഹാല്‍ അന്‍സാരിയ്ക്കാണ് ശിക്ഷ ലഭിച്ചത്.

2012 നവംബറില്‍ ആണ് അന്‍സാരി പാകിസ്താനില്‍ എത്തുന്നത്. അനധികൃതമായി പാകിസ്താനില്‍ പ്രവേശിച്ച് ചാരപ്പണിയെടുത്തു എന്നാണ് അന്‍സാരിയ്‌ക്കെതിരെയുള്ള കുറ്റം. കോഹട്ടിലെ കോടതിയാണ് പാക് സൈനിക നിയമം അനുസരിച്ച് അന്‍സാരിയ്ക്ക് ശിക്ഷ വിധിച്ചത്.

അന്‍സാരി കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്ക് ഏഴ് ഫേസ്ബുക്ക് അക്കൗണ്ടുകളും 30 ഇമെയില്‍ വിലാസങ്ങളും ഉണ്ടത്രെ.

എന്നാല്‍ അന്‍സാരിയുടെ മാതാവ് പറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ്. സോഷ്യല്‍ മീഡിയവഴി പരിചപ്പെട്ട പെണ്‍കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് അന്‍സാരി പാകിസ്താനിലെത്തിയത് എന്നാണ് ഇവരുടെ വാദം.

English summary
A military court in Pakistan's northwestern Kohat town has sentenced an Indian national, Hamid Nehal Ansari, to three years imprisonment over espionage charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X