കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി 18കാരി, പക്ഷേ ട്വിസ്റ്റുണ്ട്, നിയമനം ഒരു ദിവസത്തേക്ക് മാത്രം!!

Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറാവുക എന്നത് വലിയ കടമ്പകളുള്ള കാര്യമാണ്. എന്നാല്‍ അതൊരു പതിനെട്ടുകാരിക്ക് ലഭിച്ചാലോ? അങ്ങനെയൊന്ന് നടന്നിരിക്കുകയാണ്. ഏറ്റവും സീനിയര്‍ ആയിട്ടുള്ള ഡിപ്ലോമാറ്റായിട്ടാണ് ചൈതന്യ വെങ്കിടേശ്വരന്‍ നിയമിതയായത്. ഒരു ദിവസത്തേക്കാണ് ഈ പദവി എന്നതാണ് രസകരം. ആരും അമ്പരക്കേണ്ടതില്ല. ഇത് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന ഒരു മത്സരത്തിലൂടെയാണ് ലഭിക്കുന്നത്. ദില്ലിയില്‍ നിന്നുള്ള ചൈതന്യക്കാണ് ഇത്തവണ ആ നേട്ടം ലഭിച്ചത്. ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ മറികടന്ന് അവരെ കരുത്തുറ്റതാക്കാനും വേണ്ടിയുള്ളതാണ് ഈ സംരംഭം.

1

2017 മുതല്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഇത്തരത്തില്‍ ഒരു ദിവസത്തേക്ക് ഹൈക്കമ്മീഷണറെ നിയമിക്കാറുണ്ട്. 18നും 23 വയസ്സിനും ഇടയിലുള്ള ഇന്ത്യന്‍ വനിതകളെയാണ്, സീനിയര്‍ ഡിപ്ലോമാറ്റായി നിയമിക്കാറുള്ളത്. ചൈതന്യ വെങ്കിടേശ്വരന്‍ നാലാമത്തെയാളാണ്. അന്താരാഷ്ട്ര ബാലികാ ദിനാഘോഷങ്ങളുടെ ഭാഗമായി യുകെ മിഷന്‍ നടത്തുന്ന മത്സരത്തിലൂടെയാണ് ഹൈക്കമ്മീഷണറെ തിരഞ്ഞെടുക്കുക. വളരെ തിരക്കേറിയ ദിനമായിരുന്നു ചൈതന്യയെ കാത്തിരുന്നത്. ഹൈക്കമ്മീഷന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെ അധ്യക്ഷന്‍മാര്‍ക്ക് ചുമതല കൈമാരുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്.

മുതിര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാരുമായും ചൈതന്യ സംസാരിച്ചു. മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റെം സ്‌കോളര്‍ഷിപ്പുകള്‍ ഇന്ത്യന്‍ വനിതാ മത്സരാര്‍ത്ഥികളില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിനും ഉത്തരവിട്ടു ചൈതന്യ. ചെറുപ്പത്തില്‍ താന്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി സന്ദര്‍സിക്കാറുണ്ടായിരുന്നു. പല വിവരങ്ങളും അവിടെ നിന്നാണ് ലഭിച്ചത്. ്‌റിയാനുള്ള ആഗ്രഹവും ഇവിടെ വെച്ചാണ് താന്‍ കണ്ടെത്തിയതെന്നും ചൈതന്യ പറഞ്ഞു. ആ വിജ്ഞാനത്തില്‍ വളര്‍ന്ന് വരികയും, ബ്രിട്ടീഷ് ഹൈക്കമ്മീഷണറാവുകയും ചെയ്തത് സുവര്‍ണാവസരമാണെന്നും ചൈതന്യ വ്യക്തമാക്കി.

വൈവിധ്യമാര്‍ന്ന അനുഭവമായിരുന്നു എനിക്ക് ഹൈക്കമ്മീഷനില്‍ ഉണ്ടായത്. വനിതകളെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് തന്നെ മാറി. മാധ്യമങ്ങള്‍, പോലീസ്, എന്നിവിടങ്ങളില്‍ വനിതകളുടെ പങ്ക് എന്താണെന്ന് കൃത്യമായി ഇതിലൂടെ തിരിച്ചറിയാനായി. പുതിയ കാര്യങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുമ്പുള്ളതിനേക്കാള്‍ ആഗ്രഹം എനിക്കുണ്ടെന്നും ചൈതന്യ പറഞ്ഞു. ഇന്ത്യയിലെ യഥാര്‍ത്ഥ ആക്ടീംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്‌സണാണ്. ഇയാള്‍ ചൈതന്യ ചാര്‍ജെടുത്ത ദിവസം ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു എന്നതാണ് രസകരമായ കാര്യം.

English summary
india girl appointed british high commissioner to india for one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X