കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍, ഐടി നിയമം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ നടപടി

Google Oneindia Malayalam News

ദില്ലി: ട്വിറ്ററുമായുളള പോര് തുടരുന്നതിനിടെ ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പുതുക്കിയ ഐടി നിയമം ഉടന്‍ നടപ്പിലാക്കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകും എന്നാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പരാതികള്‍ പരിഹരിക്കുന്നതിനുളള മൂന്ന് ഉദ്യോഗസ്ഥരെ ട്വിറ്റര്‍ നിയമിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. ചീഫ് കംപ്ലയ്ന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് വ്യക്തി, പരാതി ഉദ്യോഗസ്ഥന്‍ എന്നിവരെ നിയമിച്ചതിന്റെ വിവരങ്ങള്‍ ട്വിറ്റര്‍ കൈമാറിയിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍, കൂ, ഷെയര്‍ചാറ്റ്, ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കമുളള സമൂഹമാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ അതിന് തയ്യാറായിരുന്നില്ല. ഇന്ത്യന്‍ പൗരന്മാര്‍ ആയിരിക്കും ജീവനക്കാര്‍ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതും ട്വിറ്റര്‍ പാലിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ മുതല്‍ക്കേ തന്നെ കേന്ദ്ര സര്‍ക്കാരും ബിജെപിയും ട്വിറ്ററും തമ്മില്‍ ശീതയുദ്ധം നിലനില്‍ക്കുന്നുണ്ട്.

rsp

പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകണം എന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതേസമയം ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിക്കണം എന്നത് അടക്കമുളള ചടങ്ങള്‍ പാലിച്ചിട്ടുണ്ട് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എന്നാലിത് കേന്ദ്ര സര്‍ക്കാര്‍ തള്ളുന്നു.

മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ അടക്കം സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടുകളിലെ വെരിഫിക്കേഷന്‍ ബാഡ്ജ് അഥവാ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ട് മാസങ്ങളായി നിഷ്‌ക്രിയമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. ഇത് വിവാദമായതിന് പിന്നാലെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. അതിന് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടക്കമുളള നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്കും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

English summary
Indian government sends notice to Twitter directs to implement new IT Rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X