കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയില്‍ അപകടകാരിയെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു?

  • By Meera Balan
Google Oneindia Malayalam News

Gmail
ദില്ലി: വിദേശ നിര്‍മ്മിത വെബ് മെയിലുകളുടെ സുരക്ഷിതത്വത്തെപ്പറ്റി ഇന്ത്യന്‍ സര്‍ക്കാര്‍ ബോധവാന്‍മാരായി. ഔദ്യോഗിക കാര്യങ്ങള്‍ക്കായി പുതിയ ഇമെയില്‍ സംവിധാനം പ്രയോജനപ്പെടുത്താനാണ് നീക്കം. ഹോട്ട്‌മെയില്‍, ജിമെയില്‍, യാഹു പോലുള്ള വെബ് മെയിലുകളുടെ ഉപയോഗം നിയന്ത്രിയ്ക്കുന്നതിനായി പല കേന്ദ്രമന്ത്രിമാരും സൗജന്യ മെയില്‍ സേവനം ലഭ്യമാകുന്ന സ്വകാര്യ വെബ്‌സൈറ്റുകള്‍ക്ക് ഉപയോഗിച്ച് തുടങ്ങി.

ഐടി മന്ത്രി കപില്‍ സിബല്‍ തന്നെയാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) 50 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് തദ്ദേശീയമായ ഇമെയില്‍ സംവിധാനം വികസിപ്പിയ്ക്കുന്നുണ്ട്. ഡിസംബര്‍ പകുതിയോട് കൂടി സേവനം ലഭ്യമാകും.

എന്നാല്‍ പല കേന്ദ്രമന്ത്രിമാരും തദ്ദേശീയ സര്‍വീസുകള്‍ ഉപയോഗിയ്ക്കുന്നതിന് പുറമെ ഇപ്പോഴും ഗൂഗിളും യാഹുവുമൊക്കെ ഉപയോഗിയ്ക്കുന്നുണ്ട്. അമേരിയ്ക്ക് വെബ് മെയിലുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവയില്‍ നിന്നെല്ലാം ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പലരാജ്യങ്ങളും തദ്ദേശീയമായി ഇമെയില്‍ സര്‍വീസുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് തുടക്കമിട്ടത്.

ഫ്രാന്‍സ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങള്‍ ജിമയെില്‍, ഹോട്ട്മെയില്‍ എന്നിവ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
Indian government wakes up to Hotmail, Gmail risk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X