തെറ്റ് തിരുത്തിയ ഹാക്കര്‍ക്ക് ആജീവനാന്ത ഓഫര്‍!! കണ്ടതുപോലല്ല, യൂബര്‍ കലക്കും
മൂന്ന് ലക്ഷം രൂപയാണ് ആനന്ദിന് പാരിതോഷികമായി നല്‍കിയത്
ബെംഗളൂരു: യൂബര്‍ ആപ്പിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച ഐടി ജീവനക്കാരന് യൂബറിന്റെ ആജീവനാന്ത ഓഫര്‍. ഇന്ത്യന്‍ എത്തിക്കല്‍ ഹാക്കര്‍ ആനന്ദ് ശര്‍മയാണ് യൂബര്‍ ആപ്പിലെ തെറ്റുതിരുത്തിയത്. ആപ്പിലെ പിഴവ് കാരണം കമ്പനിയ്ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ഇതോടെ മൂന്ന് ലക്ഷം രൂപയാണ് ആനന്ദിന് പാരിതോഷികമായി നല്‍കിയത്.
സോഫ്റ്റ് വെയര്‍ പിഴവ് മൂലം പുതിയ വാട്സ്ആപ്പ് അക്കൗണ്ട് എടുക്കുന്ന ആളുകള്‍ക്ക് ജീവിതകാലം മുഴുവന്‍ യൂബൈര്‍ റൈഡ് സൗജന്യമായി ലഭിയ്ക്കുമെന്നതാണ് ആനന്ദ് ചൂണ്ടിക്കാണിച്ച സുരക്ഷാ പ്രശ്നം. യൂബറില്‍ എങ്ങനെ സൗജന്യമായി യാത്ര ചെയ്യാം എന്ന തലക്കെട്ടോടെ ആനന്ദ് ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് യൂബറിനെ തുണച്ചത്. ഇതിനൊപ്പം മൂന്ന് വര്‍ഷത്തേയ്ക്ക് സൗജന്യ യൂബര്‍ റൈഡും കമ്പനി ആനന്ദിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

യൂബര്‍ ആപ്പിലെ പുതിയ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയ്ക്കൊപ്പം പണമടയ്ക്കുന്നുതിനുള്ള ഓപ്ഷനും ആപ്പില്‍ ചോദിക്കാറുണ്ട്. പേടിഎമ്മാണ് യൂബര്‍ റൈഡിന് പണമടയ്ക്കുന്നതിന് സാധാരണയായി ഉപയോഗിക്കാറുള്ളതെങ്കിലും ചില ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മറ്റൊരു ഓപ്ഷന് കൂടി പ്രത്യക്ഷപ്പെടാറുണ്ട്. ഈ പഴുതാണ് ആനന്ദ് അടച്ചിട്ടുള്ളത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് താരമായിട്ടുള്ള ആനന്ദിനിത് ചെറിയൊരു നേട്ടം മാത്രമാണ്.
-
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications