കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റ് തിരുത്തിയ ഹാക്കര്‍ക്ക് ആജീവനാന്ത ഓഫര്‍!! കണ്ടതുപോലല്ല, യൂബര്‍ കലക്കും

മൂന്ന് ലക്ഷം രൂപയാണ് ആനന്ദിന് പാരിതോഷികമായി നല്‍കിയത്

Google Oneindia Malayalam News

ബെംഗളൂരു: യൂബര്‍ ആപ്പിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച ഐടി ജീവനക്കാരന് യൂബറിന്റെ ആജീവനാന്ത ഓഫര്‍. ഇന്ത്യന്‍ എത്തിക്കല്‍ ഹാക്കര്‍ ആനന്ദ് ശര്‍മയാണ് യൂബര്‍ ആപ്പിലെ തെറ്റുതിരുത്തിയത്. ആപ്പിലെ പിഴവ് കാരണം കമ്പനിയ്ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ഇതോടെ മൂന്ന് ലക്ഷം രൂപയാണ് ആനന്ദിന് പാരിതോഷികമായി നല്‍കിയത്.

സോഫ്റ്റ് വെയര്‍ പിഴവ് മൂലം പുതിയ വാട്‌സ്ആപ്പ് അക്കൗണ്ട് എടുക്കുന്ന ആളുകള്‍ക്ക് ജീവിതകാലം മുഴുവന്‍ യൂബൈര്‍ റൈഡ് സൗജന്യമായി ലഭിയ്ക്കുമെന്നതാണ് ആനന്ദ് ചൂണ്ടിക്കാണിച്ച സുരക്ഷാ പ്രശ്‌നം. യൂബറില്‍ എങ്ങനെ സൗജന്യമായി യാത്ര ചെയ്യാം എന്ന തലക്കെട്ടോടെ ആനന്ദ് ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് യൂബറിനെ തുണച്ചത്. ഇതിനൊപ്പം മൂന്ന് വര്‍ഷത്തേയ്ക്ക് സൗജന്യ യൂബര്‍ റൈഡും കമ്പനി ആനന്ദിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

uber-06

യൂബര്‍ ആപ്പിലെ പുതിയ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയ്‌ക്കൊപ്പം പണമടയ്ക്കുന്നുതിനുള്ള ഓപ്ഷനും ആപ്പില്‍ ചോദിക്കാറുണ്ട്. പേടിഎമ്മാണ് യൂബര്‍ റൈഡിന് പണമടയ്ക്കുന്നതിന് സാധാരണയായി ഉപയോഗിക്കാറുള്ളതെങ്കിലും ചില ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മറ്റൊരു ഓപ്ഷന്‍ കൂടി പ്രത്യക്ഷപ്പെടാറുണ്ട്. ഈ പഴുതാണ് ആനന്ദ് അടച്ചിട്ടുള്ളത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് താരമായിട്ടുള്ള ആനന്ദിനിത് ചെറിയൊരു നേട്ടം മാത്രമാണ്.

English summary
An ethical hacker from Bengaluru has saved the ride-haling service provider Uber a massive headache. Anand Prakash who is a top-ranked hacker for Facebook's bug bounty programme, has revealed a bug in Uber's payment services that could have been used for unlimited lifetime free rides anywhere in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X