പത്താന്‍കോട്ട് ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ഇന്ത്യന്‍ ഹാക്കര്‍മാര്‍
ദില്ലി: പത്താന്‍കോട്ടെ ആക്രമണത്തിന് പകരം ചോദിക്കാന്‍ ഇന്ത്യന്‍ ഹാക്കര്‍മ്മാര്‍ ഒരുങ്ങുന്നു. പാക്കിസ്ഥാന്‍ വെബ്‌സൈറ്റുകളെ ഒന്നടങ്കം ഹാക്ക് ചെയ്യാന്നാണ് ഹാക്കര്‍മാര്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്‍ ഗവണ്‍മന്റ് സൈറ്റുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് സൈറ്റുകള്‍ ഹാക്ക് ചെയ്യും.
ഇന്ത്യയിലെ പ്രൊഫഷണല്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് പുതിയ ദൗത്യത്തിന് പിന്നിലെന്ന് സൈബര്‍ ക്രൈം വിദഗ്ദര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യപ്പെട്ട തീവ്രവാദ സംഘടനകളെയും സൈറ്റുകളെയും കണ്ടെത്തുകയാണ് തുടക്കത്തില്‍ ചെയ്യുന്നത്.

പകരം വീട്ടാന്‍ ഹാക്കര്‍മാര്‍
പത്താന്‍കോട്ട് നടന്ന ആക്രമണത്തിന് പകരം ചോദിക്കാന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഒരുങ്ങുന്നു.

നൂറ് കണക്കിന് സൈറ്റുകള്‍ ഹാക്ക് ചെയ്യും
പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് സൈറ്റുകളാണ് ഹാക്ക് ചെയ്യാന്‍ പോകുന്നത്.

ഹാക്കര്‍മ്മാരുടെ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചു
ഇന്ത്യയിലെ സജ്ജീവ ഹാക്കിങ് ഗ്രൂപ്പുകളെല്ലാം തന്നെ ഹാക്കിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്.

ഹാക്കിങ് വിജയിച്ചാന്‍ ത്രിവര്‍ണ്ണ പതാക പോസ്റ്റ് ചെയ്യും
ഇന്ത്യന്‍ ഹാക്കര്‍മാരുടെ ദൗത്യം വിജയിച്ചാല്‍ ത്രിവര്‍ണ പതാക പോസ്റ്റ് ചെയ്ത് സന്തോഷം പ്രകടിപ്പിക്കുമെന്ന് അറിയിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications