കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഇന്ത്യൻ ഹാക്കർമാർ പണിതുടങ്ങി !!! പാകിസ്താനെ ഇത്തവണ തേടിയെത്തുന്നത് എട്ടിന്റെ പണി!!!

www.pakistan.gov.pk എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസയും പോസ്റ്റ് ചെയ്തിരുന്നു

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൈബർ മേഖലയിൽ ഇന്ത്യ-പാക് യുദ്ധം ഉണ്ടാവാന്‍ സാധ്യത. പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാൻ പദ്ധതിയിടുന്നതായി ഒരു ഇന്ത്യന്‍ ഹാക്കറുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്റ്റ് 3 ന് www.pakistan.gov.pk എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസയും പോസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നും കൂടുതല്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്ന് ഹാക്കര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ശരത് യാദവ് പാർട്ടിക്ക് പുറത്തോ? !! നിതീഷ് ബിജെപിയിൽ?!!!ബീഹാറിൽ പുതിയ രാഷ്ട്രീയ മാറ്റം!!ശരത് യാദവ് പാർട്ടിക്ക് പുറത്തോ? !! നിതീഷ് ബിജെപിയിൽ?!!!ബീഹാറിൽ പുതിയ രാഷ്ട്രീയ മാറ്റം!!

ഇന്ത്യ-പാക് ഹാക്കര്‍മാര്‍ തമ്മിലുള്ള സൈബര്‍ യുദ്ധം ദിനം ശക്തമാകുകയാണ്. എന്നാൽ ഇത്തവണത്തെ ആക്രമണത്തിന്റെ തോത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശക്തമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാക് ഇന്റര്‍നെറ്റ് ശൃഖലയില്‍ റാന്‍സംവെയര്‍ ആക്രമണം നടത്തുന്നതിനും നെറ്റ്‌വര്‍ക്ക് തിരികെ ലഭിക്കണമെങ്കില്‍ അവരില്‍ നിന്നും ബിറ്റ്‌കോയിനുകള്‍ ആവശ്യപ്പെടാനും ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുണ്ട്.എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം റാന്‍സംവെയര്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഏത് പരിധിവരെ എത്തുമെന്നത് കണ്ടുതന്നെ അറിയണം.

hacking

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പോലുള്ള ഇന്ത്യന്‍ ഹാക്കര്‍ സംഘങ്ങള്‍ പാക് വെബ്‌സൈറ്റുകള്‍ക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാൽ പാകിസ്താനില്‍ നിന്നും സമാനമായ ആക്രമണങ്ങള്‍ തിരിച്ചും ഉണ്ടാവാറുണ്ട്.

English summary
This Independence day it will be a full-fledged war between India and Pakistan but on the cyber world between the hackers of the two countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X