കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു... യൂറോപ്പിലേത് പോലെ, മുംബൈയിലും ദിലിയിലും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ ആശങ്ക. ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണ്. രാജ്യത്തെ ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയിലാണെന്ന് തെളിയിക്കുന്നതാണ് സംഭവങ്ങള്‍. രോഗികളെ കിടത്താന്‍ കിടക്കകളുടെ വലിയ അഭാവമാണ് ആശുപത്രികള്‍ നേരിടുന്നത്. നേരത്തെ യൂറോപ്പിലും അമേരിക്കിയിലും സമാന അവസ്ഥയുണ്ടായിരുന്നു. ഇത് മരണനിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്. ഇന്ത്യയിലെ രണ്ട് വന്‍ നഗരങ്ങളായ ദില്ലിയും മുംബൈയും ഈ പ്രതിസന്ധിയെ നേരിടുന്നുണ്ട്. ഇവിടെ ഐസിയു ബെഡുകളോ ജനറല്‍ വാര്‍ഡ് ബെഡുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

1

ദില്ലിയില്‍ പുതിയ രോഗികള്‍ വര്‍ധിച്ച് വരുന്നതും, മുംബൈയില്‍ ഇത് റെക്കോര്‍ഡ് നിരക്കിലെത്തിയതും കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഞ്ച് ലക്ഷത്തോളം കോവിഡ് കേസുകള്‍ ദില്ലിയില്‍ ഉണ്ടെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇവരെയെല്ലാം നേരിടുന്നതിന് ദില്ലിയിലെ ആശുപത്രികളില്‍ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇത് തിരുത്തിയിരിക്കുകയാണ്. ദില്ലിയില്‍ രോഗികളുടെ ദുരിതം പരിഹരിക്കാന്‍ 80000 കിടക്കകളെങ്കിലും വേണ്ടി വരുമെന്ന് സിസോദിയ പറഞ്ഞു.

ദില്ലിയില്‍ ആശുപത്രി സൗകര്യങ്ങള്‍ വേണ്ടവിധത്തില്‍ ലഭ്യമാകാതെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. മെഡിക്കല്‍ സെന്ററുകളില്‍ നിരവധി പേര്‍ മരിച്ചുവീഴുകയാണ്. ഇവിടെയുള്ളവര്‍ രോഗികളെ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കാന്‍ വിസമ്മതിക്കുകയാണ്. സ്ഥലമില്ലാത്തതാണ് പ്രധാന കാരണം. ഏകദേശം 30000 പേര്‍ക്കാണ് ദില്ലിയില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കേസുകളുടെ പത്ത് ശതമാനത്തോളം വരുമിത്. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് രോഗികളുടെ എണ്ണത്തില്‍ ദില്ലിയുള്ളത്. പോസിറ്റീവ് കേസുകള്‍ ഇനിയും മുന്നോട്ട് പോയാല്‍ ദില്ലിയിലെ ആരോഗ്യ രംഗം പൂര്‍ണമായും തകരും.

ലോകത്ത് തന്നെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്. രണ്ടരലക്ഷത്തിലധികം കോവിഡ് കേസുകള്‍ ഇന്ത്യയിലുണ്ട്. ബ്രിട്ടനെ രോഗികളുടെ എണ്ണത്തില്‍ അധികം വൈകാതെ തന്നെ ഇന്ത്യ പിന്നിലാക്കും. ഇതുവരെ 7500ഓളം പേരാണ് ഇന്ത്യയില്‍ മരിച്ചത്. അതേസമയം തന്റെ മുത്തച്ഛനെ 5 ആശുപത്രികളില്‍ നിന്ന് ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് അനികേത് ഗോയല്‍ എന്ന ദില്ലി നിവാസി പറഞ്ഞു. കിടക്കയില്ലെന്ന കാരണത്താലാണ് മടക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ആപ്പില്‍ കിടക്കയുണ്ടെന്നാണ് കാണിക്കുന്നതെന്നും ഗോയല്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയുടെ നിരക്ക് വളരെ കൂടുതലാണെന്ന് ഇവര്‍ പറയുന്നു. ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും, അനികേതിന്റെ മുത്തച്ഛന്‍ കേസ് പരിഗണിക്കുന്നതിന് മുമ്പ് മരിച്ചു. ഇത്തരത്തില്‍ നിരവധി പേരാണ് ബുദ്ധിമുട്ടുകള്‍ ഉന്നയിക്കുന്നത്.

English summary
indian hospitals running out of beds because of overwhelming covid 19 case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X