കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടുപാടുന്നത് നിര്‍ത്തില്ല; മുസ്ലീം പുരോഹിതരെ വെല്ലുവിളിച്ച് പെണ്‍കുട്ടി

  • By Anwar Sadath
Google Oneindia Malayalam News

ദിസ്പുര്‍: റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയെ പാട്ടുപാടുന്നത് വിലക്കിയ മുസ്ലീം പുരോഹിതരെ തള്ളി പെണ്‍കുട്ടി രംഗത്തെത്തി. സംഗീതം തനിക്ക് ജന്മനാല്‍ ലഭിച്ച അമൂല്യ നിധിയാണെന്നും ആരെല്ലാം വിലക്കിയാലും താന്‍ അത് തുടരുകതന്നെ ചെയ്യുമെന്നും അസം സ്വദേശിയായ നഹിദ് അഫ്രീന്‍ പറഞ്ഞു.

ഐസിസിനെതിരേ പാടിയ ഗായികയ്ക്കെതിരേ ഫത് വയുമായി മുസ്ലീം പണ്ഡിതർ, സംഭവം ഇന്ത്യയിൽ

നാല്‍പ്പത്തിരണ്ടോളം വരുന്ന മുസ്ലീം പുരോഹിതരാണ് പെണ്‍കുട്ടിക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ പൊതുസ്ഥലത്തെ ഗാനാലാപനം ഇസ്ലാം വിരുദ്ധമാണെന്നും സംഗീതം നിര്‍ത്തണമെന്നുമായിരുന്നു ഫത്വ. മാത്രമല്ല, പെണ്‍കുട്ടിയുടെ ഗാനം ആസ്വദിക്കാന്‍ എത്തുന്നവരെയും പുരോഹിതല്‍ വിലക്കി.

nahid

റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡോളിലൂടെ പ്രശസ്തയായ ഗായികയാണ് നഫീദ്. ഇതിനുശേഷം രാജ്യത്തിനകത്തും പുറത്തും നഫീദ് ഒട്ടേറെ വേദികള്‍ ലഭിച്ചിരുന്നു. മാത്രമല്ല, തീവ്രവാദ സംഘടന ഐഎസ്സിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതും ഗാനം ആലപിക്കുന്നതും പുരോഹിതരെ ചൊടിപ്പിച്ചെന്നാണ് സൂചന.

എന്നാല്‍, എല്ലാ എതിര്‍പ്പും മറികടന്ന് മുന്നോട്ടു പോകാനാണ് നഫീദിന്റെ തീരുമാനം. സംഗീതം ദൈവത്തിന്റെ വരദാനമാണെന്ന് നഫീദ് പറയുന്നു. ജനങ്ങള്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്നത് താന്‍ ശ്രദ്ധിക്കുന്നില്ലെന്നും നഫീദ് വ്യക്തമാക്കി.

English summary
‘Won’t quit music’, Indian Idol contestant reacts to 42 fatwas against her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X