കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതരമതസ്ഥരെ വിമര്‍ശിച്ച ഇന്ത്യന്‍ മുസ്ലീം പുരോഹിതന് പിഴ ശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ക്രിസ്ത്യന്‍ ജൂത മതവിഭാഗങ്ങളെ വിമര്‍ശിച്ച ഇന്ത്യന്‍ മുസ്ലീം പുരോഹിതന് സിങ്കപ്പൂരില്‍ പിഴ ശിക്ഷ. ജമ്മു കാശ്മീരിലെ ജാമിയ ചൂലിയ പള്ളിയിലെ മുഖ്യ പുരോഹിതനായ മുഹമ്മദ് അബ്ദുള്‍ ജമീലിനെയാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. ജമീല്‍ 4000 സിങ്കപ്പൂര്‍ ഡോളര്‍ പിഴയടയ്ക്ക്ണമെന്ന് ഒരു പ്രാദേശിക കോടതി നിര്‍ദ്ദേശിച്ചു.

ജൂതന്മാര്‍ക്കും ക്രിസ്ത്യന്‍മാര്‍ക്കും എതിരെ പ്രവര്‍ത്തിച്ച് ദൈവം നമ്മളെ സഹായിക്കുന്നെന്നായിരുന്നു ജമീലിന്റെ പരാമര്‍ശം. ജമീലിന്റെ പരാമര്‍ശത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്. ജമീല്‍ ഇരുവിഭാഗക്കാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായി സിങ്കപ്പൂര്‍ ആഭ്യന്തരവകുപ്പ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

mohammedabduljameel

ഏതു മതവിഭാഗത്തിന്റെ തലവന്മാരും ഇത്തരത്തിലുള്ള പരാമര്‍ശം നടത്താന്‍ പാടില്ലാത്തതാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഏതുതരത്തിലുള്ള മതവിദ്വേഷത്തിനും ഇവിടെ സ്ഥാനമുണ്ടാകില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. എല്ലാ മതങ്ങളെയും സംരക്ഷിക്കുന്നതാണ് സിങ്കപ്പൂര്‍ നിയമമെന്നും ആഭ്യന്തര വകുപ്പ് പറഞ്ഞു.

പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രതിനിധികള്‍ക്കുമുന്നില്‍ ജമീല്‍ ക്ഷമ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വലിയതോതിലുള്ള വാഗ്വാദത്തിന് ജമീലിന്റെ മതവിദ്വേഷ പരാമര്‍ശം ഇടയാക്കി.

English summary
Indian imam fined in Singapore for remarks against Christians, Jews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X