കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ പാക് ഭീകരര്‍ ആക്രമിക്കും!!! സുരക്ഷാ മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ഇന്ത്യന്‍ സൈനികത്താവളങ്ങളും സുരക്ഷാ പോസ്റ്റുകളും പാക് ഭീകരര്‍ ആക്രമിക്കെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ- സംഭരണ ശാലകളും പാക് ചാരസംഘടനയുടെ നീരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈനികത്താവളങ്ങളും സുരക്ഷാ പോസ്റ്റുകളും പാക് ഭീകരര്‍ ആക്രമിക്കെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ- സംഭരണ ശാലകളും പാക് ചാരസംഘടനയുടെ നീരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. എണ്ണ ശേഖരണ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് കേന്ദ്ര ഇന്ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെ ലക്ഷ്യമിട്ട് പാക് ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണം എണ്ണസംഭരണ ശാലകള്‍ ആക്രമിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്.

രഹസ്യസംഭാഷണം പുറത്തായി

രഹസ്യസംഭാഷണം പുറത്തായി

എണ്ണ ശുദ്ധീകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനുമായി പാക് ചാരന്‍ നടത്തിയ രഹസ്യസംഭാഷണം പിടിച്ചെടുത്തതോടെയാണ് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താനില്‍ നിന്ന് തിരിച്ചടികള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

റോ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്

റോ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടിച്ചെടുത്തതാണ് നിര്‍ണ്ണായകമായത്.

അന്വേഷിച്ചത് ഹൈഡ്രോകാര്‍ബണ്‍ പൈപ്പിനെക്കുറിച്ച്

അന്വേഷിച്ചത് ഹൈഡ്രോകാര്‍ബണ്‍ പൈപ്പിനെക്കുറിച്ച്

രാജസ്ഥാനിലുള്ള അതീവ രഹസ്യസ്വഭാവമുള്ള ഹൈഡ്രോ കാര്‍ബണ്‍ പൈപ്പ് ലൈനിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഐഎസ്‌ഐ ചാരനെന്ന് കരുതുന്നയാള്‍ അന്വേഷിച്ചത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പാക് ചാരന്മാര്‍ വിവരങ്ങള്‍ അന്വേഷിക്കാനുള്ള സാധ്യത പരിഗണിച്ച് ഇത്തരം വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലക്ഷ്യം ഇന്ത്യയുടെ സമ്പദ് വ്യവ്സ്ഥ തകര്‍ക്കല്‍

ലക്ഷ്യം ഇന്ത്യയുടെ സമ്പദ് വ്യവ്സ്ഥ തകര്‍ക്കല്‍

എണ്ണശുദ്ധീകരണ പൈപ്പ്‌ലൈനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതോടുകൂടി അടിസ്ഥാന സൗകര്യങ്ങളും ഇന്ധനവിതരണവും തടയുന്നതിനും ഭീകരര്‍ക്ക് കഴിയുമെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക വ്യവസത്ഥയെ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.

സുരക്ഷ പാക് അതിര്‍ത്തികളില്‍

സുരക്ഷ പാക് അതിര്‍ത്തികളില്‍

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രമുഖ എണ്ണ ശുദ്ധീകരണ- സംഭരണ ശാലകളിലെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 ഉറി ആക്രമണവും പാകിസ്താനുള്ള തിരിച്ചടിയും

ഉറി ആക്രമണവും പാകിസ്താനുള്ള തിരിച്ചടിയും

സെപ്തംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പകരം വീട്ടിയതോടെ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് ഏതുതരത്തിലുള്ള ആക്രമണവും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.

English summary
Indian Intelligence agencies warns possible attack against oil installations. Indian intelligence agencies get secret information from telephone call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X