പാക് പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാക സംരക്ഷിച്ച് മാധ്യമ പ്രവർത്തക, ധീരതയ്ക്ക് കയ്യടി
ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ലണ്ടനില്‍ പാക് സ്വദേശികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഇന്ത്യയുടെ അഭിമാനം കാത്ത് മാധ്യമപ്രവര്‍ത്തക. ഇന്ത്യന്‍ എംബസ്സിക്ക് മുന്നില്‍ നടന്ന പാകിസ്താനികളുടെ പ്രതിഷേധ പ്രകടനത്തിനിടെ ചിലര്‍ ദേശീയ പതാക വലിച്ച് കീറിയിരുന്നു. പ്രതിഷേധക്കാരില്‍ നിന്നും ഇന്ത്യന്‍ പതാക സംരക്ഷിച്ച പൂനം ജോഷി എന്ന മാധ്യമ പ്രവര്‍ത്തക കയ്യടി നേടുകയാണ്. എഎന്‍ഐക്ക് വേണ്ടി ലണ്ടനിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു പൂനം ജോഷി.
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷമായ മുദ്രാവാക്യം ഉയര്ത്തിക്കൊണ്ടുളളതായിരുന്നു ലണ്ടനിലെ പാകിസ്താനികളുടെ പ്രതിഷേധറാലി. കശ്മീരിനെ സ്വതന്ത്രമാക്കുക എന്നത് അടക്കമുളള മുദ്രാവാക്യങ്ങളാണ് പ്രതിഷേധകര്‍ ഉയര്‍ത്തിയത്.

പ്രതിഷേധ റാലി നടന്ന് കൊണ്ടിരിക്കെ സ്ഥലത്ത് ഉണ്ടായിരുന്ന ഇന്ത്യക്കാരില്‍ നിന്നും അവര്‍ ദേശീയ പതാക തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അവര്‍ ത്രിവര്‍ണ പതാക പകയോടെ വലിച്ച് കീറി റോഡില്‍ എറിഞ്ഞു. എന്ന് മാത്രമല്ല റോഡിലിട്ട് പതാക ചവിട്ടിയരച്ചു. ചെരിപ്പൂരി ദേശീയ പതാകയ്ക്ക് മേലെ ആഞ്ഞടിച്ച്. ഈ കാഴ്ച കണ്ട് നില്ക്കാന് അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക പൂനം ജോഷിക്ക് സാധിച്ചില്ല.
പ്രതിഷേധക്കാര്‍ക്കിടയിലേക്ക് രോഷത്തോടെ ഓടിച്ചെന്ന പൂനം അവരില്‍ നിന്നും രണ്ടായി കീറിയ ദേശീയ പതാക ബലമായി പിടിച്ച് വാങ്ങി. നിലത്ത് വീണ് കിടന്ന ഭാഗവും പൂനം കയ്യിലാക്കി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്ത്യയുടെ അഭിമാനം കാക്കാന്‍ പേടിയില്ലാതെ പാക് പ്രതിഷേധക്കാരോട് പോരടിച്ച മാധ്യമപ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്.
#WATCH: Journalist Poonam Joshi covering for ANI the #IndianIndependenceDay celebrations outside Indian High Commission in London,where Pro-Pak & Pro-Khalistan protests were also underway, snatches 2 torn parts of tricolour from Khalistan supporters who had seized it from Indians pic.twitter.com/Go7X2tVZXg
— ANI (@ANI) August 17, 2019
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications