കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാക സംരക്ഷിച്ച് മാധ്യമ പ്രവർത്തക, ധീരതയ്ക്ക് കയ്യടി

Google Oneindia Malayalam News

ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ലണ്ടനില്‍ പാക് സ്വദേശികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഇന്ത്യയുടെ അഭിമാനം കാത്ത് മാധ്യമപ്രവര്‍ത്തക. ഇന്ത്യന്‍ എംബസ്സിക്ക് മുന്നില്‍ നടന്ന പാകിസ്താനികളുടെ പ്രതിഷേധ പ്രകടനത്തിനിടെ ചിലര്‍ ദേശീയ പതാക വലിച്ച് കീറിയിരുന്നു. പ്രതിഷേധക്കാരില്‍ നിന്നും ഇന്ത്യന്‍ പതാക സംരക്ഷിച്ച പൂനം ജോഷി എന്ന മാധ്യമ പ്രവര്‍ത്തക കയ്യടി നേടുകയാണ്. എഎന്‍ഐക്ക് വേണ്ടി ലണ്ടനിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു പൂനം ജോഷി.

ഹെലികോപ്റ്ററിൽ സമൂസ ആസ്വദിച്ച് രാഹുൽ ഗാന്ധിയുടെ ആകാശ സർവ്വേ? സത്യം ഇങ്ങനെ!ഹെലികോപ്റ്ററിൽ സമൂസ ആസ്വദിച്ച് രാഹുൽ ഗാന്ധിയുടെ ആകാശ സർവ്വേ? സത്യം ഇങ്ങനെ!

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷമായ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുളളതായിരുന്നു ലണ്ടനിലെ പാകിസ്താനികളുടെ പ്രതിഷേധറാലി. കശ്മീരിനെ സ്വതന്ത്രമാക്കുക എന്നത് അടക്കമുളള മുദ്രാവാക്യങ്ങളാണ് പ്രതിഷേധകര്‍ ഉയര്‍ത്തിയത്.

flag

പ്രതിഷേധ റാലി നടന്ന് കൊണ്ടിരിക്കെ സ്ഥലത്ത് ഉണ്ടായിരുന്ന ഇന്ത്യക്കാരില്‍ നിന്നും അവര്‍ ദേശീയ പതാക തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അവര്‍ ത്രിവര്‍ണ പതാക പകയോടെ വലിച്ച് കീറി റോഡില്‍ എറിഞ്ഞു. എന്ന് മാത്രമല്ല റോഡിലിട്ട് പതാക ചവിട്ടിയരച്ചു. ചെരിപ്പൂരി ദേശീയ പതാകയ്ക്ക് മേലെ ആഞ്ഞടിച്ച്. ഈ കാഴ്ച കണ്ട് നില്‍ക്കാന്‍ അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക പൂനം ജോഷിക്ക് സാധിച്ചില്ല.

പ്രതിഷേധക്കാര്‍ക്കിടയിലേക്ക് രോഷത്തോടെ ഓടിച്ചെന്ന പൂനം അവരില്‍ നിന്നും രണ്ടായി കീറിയ ദേശീയ പതാക ബലമായി പിടിച്ച് വാങ്ങി. നിലത്ത് വീണ് കിടന്ന ഭാഗവും പൂനം കയ്യിലാക്കി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്ത്യയുടെ അഭിമാനം കാക്കാന്‍ പേടിയില്ലാതെ പാക് പ്രതിഷേധക്കാരോട് പോരടിച്ച മാധ്യമപ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്.

English summary
Indian Journalist appreciated for protecting National Flag from Pak protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X