കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കേസ് തെളിയിക്കാനായി മാസങ്ങളോളം വേലക്കാരിയായി, ഇന്ത്യയുടെ ലേഡി ഷെർലക്ക് ഹോംസ് മനസുതുറക്കുന്നു

  • By Goury Viswanathan
Google Oneindia Malayalam News

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് രജനി പണ്ഡിറ്റ്. കുറ്റാന്വേഷണ മികവിന്റെ പേരിൽ പലവട്ടം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിട്ടുള്ള ആളാണ് രജനി. 80,000ൽ അധികം കേസുകൾ തെളിയിച്ചിട്ടുണ്ടെന്നാണ് രജനി അവകാശപ്പെടുന്നത്. തൻരെ 22ാം വയസിലാണ് ആദ്യമായി രജനി കേസ് തെളിയിക്കുന്നത്. രജനി ഡിറ്റക്ടീവ് സർവീസസ് എന്ന കുറ്റാന്വേഷണ ഏജൻസിയുടെ അമരക്കാരിയാണ് രജനി. തന്റെ കുറ്റാന്വേഷണ ജീവിതത്തിന്റെ സംഭവബഹുലമായ കഥ പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ രജനി പണ്ഡിറ്റ്.

കോളേജ് കാലത്ത്

കോളേജ് കാലത്ത്

എന്റെ കുറ്റാന്വേഷണ ജീവിതം തുടങ്ങുന്നത് ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ക്ലെർക്കായി പാർട്ട് ടൈം ജോലി നോക്കിയിരുന്നു ആ സമയത്ത്. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവരുടെ വീട്ടിൽ സ്ഥിരമായി മോഷണം നടക്കാറുണ്ടെന്നും മരുമകളെ തനിക്ക് സംശയമുണ്ടെന്നും പറഞ്ഞു. പക്ഷെ അവരുടെ കൈയ്യിൽ തെളിവില്ല. ഇത് ഞാൻ തെളിയിച്ച് തരാമെന്ന് അവർക്ക് ഉറപ്പ് കൊടുത്തു. അവരുടെ വീടോ ചുറ്റുപാടോ ഒന്നും എനിക്ക് അപ്പോൾ അറിയില്ലായിരുന്നു, പക്ഷേ ഞാൻ വാക്ക് കൊടുത്തു.

 കേസ് തെളിഞ്ഞു

കേസ് തെളിഞ്ഞു

ആദ്യത്തെ കേസ് ഏറ്റെടുത്തതിന് ശേഷം ഞാൻ അവരുടെ വീടും പരിസരവും സൂഷ്മമായി നിരീക്ഷിച്ചു. ചെറുപ്പം മുതൽ ഈ ശീലം എനിക്കുണ്ടായിരുന്നു. ദിവസങ്ങളോളം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ചുറ്റുപാടും നിരീക്ഷിച്ച് നടന്നു. ഒടുവിൽ കുറ്റവാളി അവരുടെ മരുമകളല്ല മകൻ തന്നെയാണെന്ന് തെളിയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ അവൻ കുറ്റം സമ്മതിക്കുകയും ചെയ്തു. അങ്ങനെ 22ാംമത്തെ വയസിലാണ് ഞാൻ ആദ്യമായി കുറ്റാന്വേഷകയാകുന്നത്.

25ാം വയസിൽ

25ാം വയസിൽ

25ാം വയസിലാണ് സ്വന്തമായി ഡിറ്റക്ടീവ് ഏജൻസി ആരംഭിക്കുന്നത്. ആളുകൾ എന്നെ തേടിയെത്തി തുടങ്ങി. പത്രങ്ങളും ചാനലുകളുമൊക്കെ ഇന്ത്യയിലെ വനിതാ ഡിറ്റക്ടീവ് എന്ന് എന്നെ വിളിച്ചു തുടങ്ങി. പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്ന് പോയിട്ടുണ്ട്. വെല്ലുവിളികളും ഭീഷണികളും നേരിട്ടിട്ടുണ്ട്. പക്ഷെ അന്നെടുത്ത തീരുമാനത്തെയോർത്ത് ദുഖിക്കേണ്ടി വന്നിട്ടില്ല രജനി പണ്ഡിറ്റ് പറയുന്നു. ആദ്യമൊക്കെ അച്ഛൻ പിന്തിരിപ്പിക്കാൻ നോക്കി, പക്ഷെ പിന്നീട് പിന്തുണ നൽകി കൂടെ നിന്നു.

കൊലപാതകക്കുറ്റം

കൊലപാതകക്കുറ്റം

ജീവിതത്തിൽ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ ഒരു കൊലപാതത്തിന്റെ അന്വേഷണത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് രജനി. ഒരു പിതാവും മകനുമാണ് കൊല്ലപ്പെട്ടത്. പക്ഷെ ചെയ്തതാരാണെന്നതിന് യാതൊരു തെളിവും അവശേഷിക്കുന്നില്ല. ഭർത്താവിനേയും മകനേയും കൊന്നുവെന്ന് സംശയിക്കുന്ന സ്ത്രീയുടെ വീട്ടിൽ ആറുമാസം വീട്ടുജോലിക്കാരുടെ വേഷത്തിൽ നിൽക്കേണ്ടി വന്നു ആ കേസ് തെളിയിക്കാൻ. അവരുടെ വിശ്വാസ്യത പിടിച്ചുപറ്റി. ഇതിനിടെ അവർക്ക് എന്റെ മേലെ ചില സംശയങ്ങൾ വന്നു. ഞാൻ വീടിന് പുറത്ത് പോകുന്നത് അവർ വിലക്കി.

വാടകക്കൊലയാളി

വാടകക്കൊലയാളി

ഒരു ദിവസം അവർ ഭർത്താവിനേയും മകനെയും കൊലപ്പെടുത്താൻ ഏർപ്പെടുത്തിയ വാടകക്കൊലയാളി വീട്ടിൽ വന്നു. അപകടം മനസിലാക്കിയ ഞാൻ അവസരം മുതലാക്കി. എന്ററ കാലിൽ കത്തികൊണ്ട് വരിഞ്ഞ് ആഴത്തിൽ മുറിവുണ്ടാക്കി. മരുന്ന് വച്ചുകെട്ടണമെന്ന് പറഞ്ഞ് പുറത്തിറങ്ങി. എസ്ടിഡി ബൂത്തിൽ ചെന്ന് ക്ലൈന്റിനെ വിളിച്ചു പോലീസിനേയും കൂട്ടിയെത്താൻ പറഞ്ഞു. ഒടുവിൽ പോലീസെത്തി അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകനുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ അവർ ഭർത്താവിനേയും മകനേയും കൊലപ്പെടുത്തുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഹ്യൂമൻസ് ഓഫ് ബോംബൈ യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം

അയോഗ്യരാക്കിയ എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് പുറത്താക്കി; കുടിശ്ശിക അടച്ചിട്ട് പോയാല്‍ മതിഅയോഗ്യരാക്കിയ എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് പുറത്താക്കി; കുടിശ്ശിക അടച്ചിട്ട് പോയാല്‍ മതി

English summary
indian lady sherlock homes rajani pandit talks about her toughest case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X