കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ ഉയരാന്‍ പ്രാദേശിക ഭാഷകള്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കിയാല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത 205 മില്യണ്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്ക് എത്തുമെന്നാണ് ഐഎഎംഎഐയും കന്താര്‍ ഐഎംആര്‍ബിയും ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്റര്‍നെറ്റ് ഇന്‍ ഇന്‍ഡിക് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യന്‍ നഗരങ്ങളില്‍ 193 മില്യണ്‍ ഉപയോക്താക്കളാണ് പ്രാദേശിക ഭാഷകള്‍ക്കുള്ളതെന്നാണ് ഇന്റര്‍നെറ്റ് ഇന്‍ ഇന്‍ഡിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ 141 മില്യണ്‍ ഉപയോക്താക്കളാണ് ഇന്റര്‍നെറ്റില്‍ ഇന്‍ഡിക് കണ്ടന്റ് ഉപയോഗിക്കുന്നത്. 2017 ഡിസംബര്‍ വരെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 481 മില്യണിലെത്തിയിരുന്നു.

internet

എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ 732 മില്യണ്‍ പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഗ്രാമീണ ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഇന്റര്‍നെറ്റില്‍ ഇന്‍ഡിക് പ്രാദേശിക ഭാഷകള്‍ ലഭിക്കുകയാണെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരില്‍ 23 ശതമാനം പേരും. പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുകയാണെങ്കില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 892 മില്യണിലെത്തുമെന്നും ഇതില്‍ 205 ആളുകള്‍ പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മെട്രോ നഗരങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരുടെ വ്യാപനം കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

ഇന്‍ഡിക് ആപ്ലിക്കേഷനുകളില്‍ മ്യൂസിക് സ്ട്രീമിംഗും വീഡിയോ സ്ട്രീമിംഗുമാണ് മുന്‍പന്തിയിലുള്ളത്. പിന്നില്‍ വാര്‍ത്തകള്‍, ഇമെയില്‍, ടെക്സ്റ്റ് ചാറ്റുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവയും ഉപയോഗിക്കപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ജോബ് സെര്‍ച്ച്, ടിക്കറ്റ് ബുക്കിംഗ്, ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയും ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സേവനങ്ങളാണ്.

English summary
According to a recent report “Internet in Indic 2017”, published jointly by the Internet and Mobile Association of India (IAMAI) & Kantar IMRB, 335 million out of the total 481 million internet users in India are non-unique users of internet in Indic or local Indian languages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X