ചൈനീസ് ആപ്പുകളുടെ പേടിസ്വപ്നമായ ഇന്ത്യയുടെ ''റിമൂവ് ചൈന ആപ്സ്'' ഗൂഗിള്‍ റിമൂവ് ചെയ്തു, കാരണം ഇതാണ്
ദില്ലി: പാകിസ്ഥാന് ബന്ധം ആരോപിക്കപ്പെട്ടിരുന്ന മിത്രോം ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ റിമൂവ് ചെയ്തിന് പിന്നാലെ റിമൂവ് ചൈന ആപ്സും ഗൂഗിള്‍ റിമൂവ് ചെയ്തു. ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനെ തിരിച്ചറിഞ്ഞ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് അവകാശപ്പെടുന്ന ആപ്പാണ് റിമൂവ് ചൈന ആപ്പ്. ഈ മാസം അദ്യമാണ് ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങിയത്. കൊവിഡിനിടെ ചൈനീസ് വിരുദ്ധ വികാരം വര്‍ദ്ധിച്ചത് ആപ്പിന് ഏറെ ഗുണം ചെയ്തു. കൂടാതെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നവും രൂക്ഷമായ സമയത്താണ് ആപ്പ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്.

രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടച്ച് ആപ്പ്സ് ലാബാണ് റിമൂസ് ചൈന ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് റിമൂവ് ചെയ്ത് കാര്യം കമ്പനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രിയപ്പെട്ടസുഹൃത്തുക്കളെ റിമൂവ് ചൈന ആപ്സ് എന്ന ആപ്പ് ഗൂഗിള്‍ അവരുടെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ചകളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ പിന്തുണയ്ക്ക് നന്ദി. നിങ്ങളെല്ലാവരും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു- വണ്‍ ടച്ച് ലാബ്സ് അവരുടെ ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ ഈ ആപ്പ് റിമൂവ് ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. പെരുമാറ്റ ചട്ടം ലഘിച്ചതിനെ തുടര്‍ന്നാണ് ആപ്പ് നീക്കം ചെയതതെന്നാണ് ഗൂഗിള്‍ നല്കുന്ന വിശദീകരണം.
ഉപഭോക്താക്കളുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ അറിവോ സമ്മതമില്ലാതെയോ ഫോണിലെ സെറ്റിംഗ്സിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ മാറ്റം വരുത്തരുതെന്നാണ് ഗൂഗിളിന്റെ പോളിസിയില്‍ പറയുന്നത്. കൂടാതെ മറ്റൊരു ആപ്പിനെ നീക്കം ചെയ്യാനോ പ്രര്ത്തനരഹിതമാക്കാനോ ചെയ്യരുതെന്നും പ്ലേ സ്റ്റോര്‍ പോളിസിയില്‍ പറയുന്നു. ഈ പോളിസിയാണ് റിമൂവ് ചൈന ആപ്പ് ലംഘിച്ചിരിക്കുന്നത്.
അതേസമയം, ആപ്പിന്റെ പേരും ഉണ്ടാക്കിയ രാജ്യത്തിന്റെ പേരും ഒരുമിച്ച് സെര്‍ച്ച് ചെയ്താല്‍ ഗൂഗിളില്‍ നിന്ന് ഈ ആപ്പിനെ കണ്ടെത്താനാകുമെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ആപ്പ് റിമൂവ് ചെയ്തതിന് പിന്നാലെ ഗൂഗിളിന്റെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേര് രംഗത്തെത്തി. ഗൂഗിള്‍ സിഇഒ സുന്ദര്പിച്ചയെ ടാഗ് ചെയ്ത് നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. ഗൂഗിള്‍ ഇന്ത്യയെ ചതിക്കുകയാണോ എന്നും ചൈനയുടെ അധീനതയിലാണോ ഗൂഗിള്‍ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications