കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ആപ്പുകളുടെ പേടിസ്വപ്‌നമായ ഇന്ത്യയുടെ ''റിമൂവ് ചൈന ആപ്‌സ്'' ഗൂഗിള്‍ റിമൂവ് ചെയ്തു, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: പാകിസ്ഥാന്‍ ബന്ധം ആരോപിക്കപ്പെട്ടിരുന്ന മിത്രോം ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ റിമൂവ് ചെയ്തിന് പിന്നാലെ റിമൂവ് ചൈന ആപ്‌സും ഗൂഗിള്‍ റിമൂവ് ചെയ്തു. ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനെ തിരിച്ചറിഞ്ഞ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് അവകാശപ്പെടുന്ന ആപ്പാണ് റിമൂവ് ചൈന ആപ്പ്. ഈ മാസം അദ്യമാണ് ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങിയത്. കൊവിഡിനിടെ ചൈനീസ് വിരുദ്ധ വികാരം വര്‍ദ്ധിച്ചത് ആപ്പിന് ഏറെ ഗുണം ചെയ്തു. കൂടാതെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നവും രൂക്ഷമായ സമയത്താണ് ആപ്പ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്.

app

രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടച്ച് ആപ്പ്‌സ് ലാബാണ് റിമൂസ് ചൈന ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് റിമൂവ് ചെയ്ത് കാര്യം കമ്പനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രിയപ്പെട്ടസുഹൃത്തുക്കളെ റിമൂവ് ചൈന ആപ്‌സ് എന്ന ആപ്പ് ഗൂഗിള്‍ അവരുടെ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ചകളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി. നിങ്ങളെല്ലാവരും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു- വണ്‍ ടച്ച് ലാബ്‌സ് അവരുടെ ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ ഈ ആപ്പ് റിമൂവ് ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. പെരുമാറ്റ ചട്ടം ലഘിച്ചതിനെ തുടര്‍ന്നാണ് ആപ്പ് നീക്കം ചെയതതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.

ഉപഭോക്താക്കളുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ അറിവോ സമ്മതമില്ലാതെയോ ഫോണിലെ സെറ്റിംഗ്‌സിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ മാറ്റം വരുത്തരുതെന്നാണ് ഗൂഗിളിന്റെ പോളിസിയില്‍ പറയുന്നത്. കൂടാതെ മറ്റൊരു ആപ്പിനെ നീക്കം ചെയ്യാനോ പ്രര്‍ത്തനരഹിതമാക്കാനോ ചെയ്യരുതെന്നും പ്ലേ സ്റ്റോര്‍ പോളിസിയില്‍ പറയുന്നു. ഈ പോളിസിയാണ് റിമൂവ് ചൈന ആപ്പ് ലംഘിച്ചിരിക്കുന്നത്.

അതേസമയം, ആപ്പിന്റെ പേരും ഉണ്ടാക്കിയ രാജ്യത്തിന്റെ പേരും ഒരുമിച്ച് സെര്‍ച്ച് ചെയ്താല്‍ ഗൂഗിളില്‍ നിന്ന് ഈ ആപ്പിനെ കണ്ടെത്താനാകുമെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ആപ്പ് റിമൂവ് ചെയ്തതിന് പിന്നാലെ ഗൂഗിളിന്റെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചയെ ടാഗ് ചെയ്ത് നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. ഗൂഗിള്‍ ഇന്ത്യയെ ചതിക്കുകയാണോ എന്നും ചൈനയുടെ അധീനതയിലാണോ ഗൂഗിള്‍ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്.

English summary
Indian Made Remove China Apps has been removed from google playstore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X