ബാലവേല;11കാരിയെ പച്ചമുളക് തീറ്റിച്ചു
മുംബൈ: 11 വയസുകാരിയായ പെണ്‍കുട്ടിയെ ബാലവേല ചെയ്യിക്കുകയും പീഡിപ്പിയ്ക്കുകയും ചെയ്ത ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ 15,000 രൂപയ്ക്കാണ് മുംബൈ സ്വദേശികളായ ദമ്പതിമാര്‍ വാങ്ങിയത്. മികച്ച ജീവിതവും വിദ്യാഭ്യാസവും ഇവര്‍ കുട്ടിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിചിത്രമായ ശിക്ഷകളാണ് ഇവര്‍ കുട്ടിയ്ക്ക് നല്‍കിയത്.
വീട്ടുജോലിയ്ക്കെത്തിയ പെണ്‍കുട്ടിയെ അതിക്രൂരമായി ശിക്ഷിയ്ക്കുക പതിവായിരുന്നു. പച്ചമുളക് തീറ്റിയ്ക്കുകയായിരുന്നു പ്രധാന ശിക്ഷ. പച്ചമുളക് തീറ്റിയ്ക്കുന്നതോടൊപ്പം തന്നെ വീട്ടമ്മ പെണ്‍കുട്ടിയുടെ ശരീരത്തിലും പച്ചമുളക് തേയ്ക്കുമായിരുന്നു. കുട്ടികളെ ഭയപ്പെടുത്താന്‍ മുളക് തേയ്ക്കുമെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിയ്ക്കുകയായിരുന്നു ബാലിക.

ബാലവേല നിരോധിച്ച രാജ്യത്ത് അത് നടത്തുന്നുവെന്ന് മാത്രമല്ല കുട്ടികളെ പീഡിപ്പിയ്ക്കുകയും ചെയ്യുന്നു. സര്‍ജില്‍ അന്‍സാരി (38) എന്ന നാപ്കിന് വ്യാപാരിയും ഭാര്യ ഫര്‍ഹത്തുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലാകുന്നത്.
പ്രാദേശിക മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് കേസെടുക്കുകയും ദമ്പതിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുട്ടിയുടെ സംരക്ഷണം ഒരു സ്വകാര്യ സംഘടന ഏറ്റെടുത്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications