കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; ഇന്ത്യക്കാരന് ദുബായിൽ 3 മാസം തടവ് ശിക്ഷ

  • By Desk
Google Oneindia Malayalam News

ദുബൈ: ഐടി ജീവനക്കാരനും 33കാരനുമായ ഇന്ത്യന്‍ യുവാവിന് ദുബായിയിൽ മൂന്ന് മാസത്തെ തടവ് ശിക്ഷ. നേരത്തെ ജോലി ചെയ്ത കമ്പനിയിലെ 15 ഉപഭോക്താക്കളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനാണ് ശിക്ഷ. കമ്പനി ഉടമ ശമ്പളത്തില്‍ നിന്നും 1080 ഡോളര്‍ കുറച്ച് നല്‍കിയതിനാണ് ഇയാള്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. 3 മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു.

 തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം

hack

ഒരു മാധ്യമ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടെ നിന്നും രാജി വെച്ച ഇയാളുടെ ശമ്പളത്തില്‍ നിന്നും കിഴിച്ച നാലായിരം ഡോളര്‍ കമ്പനി തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഉപഭോക്താക്കളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യമറിയിച്ച് കൊണ്ട് അയാള്‍ സഹപ്രവര്‍ത്തകന് വാട്ട്‌സ് ആപ്പ് മെസേജും അയച്ചു.

അതേസമയം, പ്രൊബേഷന്‍ കാലാവധിക്ക് മുന്‍പേ രാജിവെച്ചതിനാല്‍ പണം തിരിച്ച് നല്‍കാനാവില്ലെന്ന് ഇയാളെ അറിയിച്ചിരുന്നതായി കമ്പനി ഉടമ പറയുന്നു. ഹാക്ക് ചെയ്ത രേഖകള്‍ ഇയാളുടെ ലാപ്‌ടോപ്പില്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റങ്ങള്‍ പ്രതി നിഷേധിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Indian man arrested in Dubai for hacking 15 websites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X