സൗദിയില്‍ ഇന്ത്യക്കാരനായ മുസ്ലിം യുവാവിനെ ചുട്ടുകൊന്നു...!! മോദി ഇടപെടണമെന്ന് ബന്ധുക്കള്‍..!!
ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഇന്ത്യക്കാരനായ യുവാവിനെ തീകൊളുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ ഖാദറിനെയാണ് റിയാദിലെ ജോലിസ്ഥലത്ത് വെച്ച് ചുട്ടുകൊന്നത്. മാര്‍ച്ച് മുപ്പതിനാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ഖാദര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

അബ്ദുള്‍ ഖാദറിന്റെ തൊഴിലുടമയുടെ കുടുംബത്തിലെ അംഗമാണ് തര്‍ക്കത്തിനൊടുവില്‍ തീ കൊളുത്തിയത്. ജോലി സ്ഥലത്ത് ഖാദര്‍ അസംതൃപ്തനായിരുന്നുവെന്നും തിരിച്ചുവരാനായി പദ്ധതിയുണ്ടായിരുന്നുവെന്നും സഹോദരിയായ ഷബാന ബീഗം പറയുന്നു.

2015 നവംബറിലാണ് അബ്ദുള്‍ ഖാദര്‍ ജോലിക്കായി റിയാദിലെത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അബ്ദുള്‍ ഖാദറിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ശമ്പളമൊന്നും കിട്ടുന്നില്ലെന്ന് പറഞ്ഞിരുന്നുവെന്നും സഹോദരി പറയുന്നു. എത്രയും പെട്ടെന്ന് തിരികെ വരാനായിരുന്നു ആഗ്രഹം.

അതിനിടെയാണ് പൊള്ളലേറ്റതായി അറിയുന്നത്. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഖാദര്‍ മരിച്ചതായും വിവരം വന്നിരിക്കുന്നതായും കൂടുതലൊന്നും അറിയില്ലെന്നും ബീഗം പറയുന്നു.

സഹോദരന്റെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ആവശ്യമുള്ളത് ചെയ്യണമെന്നാണ് ഷബാനയും ഖാദറിന്റെ കുടുംബവും അഭ്യര്‍ത്ഥിക്കുന്നത്. ഇന്ത്യന്‍ എംബസ്സി നല്‍കുന്ന വിവരം അനുസരിച്ച് വനിതയായ തൊഴിലുടമയുടെ പുരുഷനായ ബന്ധുവാണ് തര്‍ക്കത്തെ തുടര്‍ന്ന് ഖാദറിനെ തീകൊളുത്തിയത്.












Click it and Unblock the Notifications