കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി ഗുര്‍മീത് സിംഗ്; ഭാരതിന്റെയും പാകിസ്താന്റെയും സ്വന്തം അച്ഛന്‍

  • By Desk
Google Oneindia Malayalam News

പഞ്ചാബ്: ഭാരതം എന്റെ സഹോദരനാണെന്ന് പറയുന്ന പാകിസ്താനെയും പാകിസ്താന്‍ എന്റെ കൊച്ചനുജനാണെന്ന് പറയുന്ന ഭാരതത്തെയും ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. എത്രമാത്രം ആനന്ദകരമായിരിക്കുമത്. എന്നാല്‍ പഞ്ചാബി പട്ടണമായ മൗലത്തിലെ ഗുര്‍മീത് സിംഗിന്റെ വീട്ടില്‍ ഇതൊരു സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാണ്. കാരണം തന്റെ രണ്ട് ആണ്‍മക്കളില്‍ മൂത്തയാള്‍ക്ക് ഭാരതെന്നും ഇളയവന് പാകിസ്താനെന്നും പേരിട്ടിരിക്കുകയാണ് 40കാരനായ ഈ ആശാരിപ്പണിക്കാരന്‍. അങ്ങനെ ഇന്ത്യാ-പാക് സ്‌നേഹത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് അദ്ദേഹം.

ഇന്ത്യയും പാകിസ്താനും തമ്മിലെ ശത്രുത കുഴിച്ചുമൂടണമെന്ന് അദ്ദേഹം പറയുന്നു. അതിനുള്ള തുടക്കം വീട്ടില്‍ നിന്നു തന്നെയാവണം. അതിനു കണ്ടെത്തിയ വഴിയാണ് മക്കള്‍ക്ക് അയല്‍രാജ്യങ്ങളുടെ പേരിട്ടത്. അങ്ങനെ ഭാരതവും പാകിസ്താനും പറയട്ടെ, ഞങ്ങളൊന്നാണെന്ന്, ഒരേ കുടുംബമാണെന്ന്, സഹോദരന്‍മാരാണെന്ന്- മനുഷ്യസ്‌നേഹിയായ ഗുര്‍മീത് സിംഗ് പറയുന്നു.

indiapak

പാകിസ്താന്‍ എന്റെ സഹോദരനാണെന്ന് ഭാരത് പറയുന്നത് കേള്‍ക്കുമ്പോഴുണ്ടാവുന്ന സന്തോഷം അതിരില്ലാത്തതാണെന്നാണെന്ന് സിംഗ് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ 11 വയസ്സുള്ള ഭാരതും 10 വയസ്സുള്ള പാകിസ്താനും വിഭജനത്തിനു മുമ്പുള്ള കാലഘട്ടത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ഇരുപ്രദേശങ്ങളിലെയും ജനങ്ങള്‍ പരസ്പര സ്‌നേഹത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ ആ സുവര്‍ണകാലത്തെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളാണ് മക്കള്‍ക്ക് ഇങ്ങനെ പേരിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഗുര്‍മീത് പറഞ്ഞു. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്ന് വെറും 70 കിലോമീറ്റര്‍ അകലെയാണ് ഗുര്‍മീതിന്റെ നാട്.

തുടക്കത്തില്‍ കുടുംബക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ എതിര്‍പ്പായിരുന്നു മകന് പാകിസ്താനെന്ന് പേരിട്ടപ്പോള്‍ നേരിടേണ്ടി വന്നത്. പാകിസ്താനികള്‍ അവനെ തട്ടിക്കൊണ്ടുപോവുമെന്ന് വരെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഗുര്‍മീത് തന്റെ നിലപാട് മാറ്റിയില്ല. ഭാര്യ ലഖ്‌വീന്ദറിന്റെ പിന്തുണ അദ്ദേഹത്തിന് കരുത്തേകി. കാലക്രമേണ പാകിസ്താനെ അവര്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ബന്ധം കാരണം രേഖയില്‍ പേര് കരണ്‍ദീപ് എന്നാക്കിയെങ്കിലും നാട്ടുകാര്‍ക്ക് അതൊന്നുമറിയില്ല. അവര്‍ പാകിസ്താനെ പാകിസ്താന്‍ എന്നു തന്നെയാണ് വിളിക്കാറ്. ഇന്തോ-പാക് സ്‌നേഹത്തിന്റെ പ്രതീകമായ ഗുര്‍മീത് മക്കളുടെ പേരുകള്‍ ചേര്‍ത്താണ് തന്റെ കടയ്ക്കും പേരിട്ടത്- ഭാരത്-പാകിസ്താന്‍ വുഡ് വര്‍ക്കര്‍. ഭാരതും പാകിസ്താനും കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട് ഗുര്‍മീത് സിംഗിന്.

English summary
Animosity between India and Pakistan must be buried. And since the beginning has to be made from one's home, Gurmeet Singh -- a 40-year-old carpenter -- has named his two sons - Bharat and Pakistan. It is his way of saying that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X