കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേംബ്രിഡ്ജ് അനലിറ്റിക്ക: ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമെന്ന് സാം പിട്രോഡ

Google Oneindia Malayalam News

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ പ്രതികരണവുമായി സാം പിട്രോഡ. കോണ്‍ഗ്രസ് ഇതുവരെ കേംബ്രിഡ്ജ് അനലിറ്റിക്കയെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സാം പിട്രോഡ ചൂണ്ടിക്കാണിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക സേവനങ്ങളെ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നതായി ഐടി മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ ആരോപിച്ചിരുന്നു. അടുത്തിടെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ ആരോപണങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയാണ് നീക്കമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളക്കളഞ്ഞ് പാര്‍ട്ടി തന്നെയാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്ക സേവനം ഉപയോഗിച്ചെന്ന ആരോപണങ്ങള്‍ ബിജെപിയും തള്ളിക്കളഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനായി കേംബ്രിഡ്‍ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിച്ചെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നിട്ടുള്ളത്.

 മാധ്യമങ്ങള്‍ കള്ളം പറയുന്നു...

മാധ്യമങ്ങള്‍ കള്ളം പറയുന്നു...

ഇന്ത്യന്‍ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റി ഓവര്‍സീസ് സെല്‍ തലവനായ സാം പിട്രോഡ‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് കേംബ്രിഡ‍്ജ് അനലിറ്റിക്കയ്ക്ക് പണം നല്‍കി സേവനം ഉപയോഗപ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്കെതിരെയാണ് പിട്രോഡ രംഗത്തെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡാറ്റ അനലിറ്റിക്സ് കമ്പനിയുടെ സേവനങ്ങള്‍ തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കാലങ്ങളിലൊന്നും കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിവരങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും പിട്രോഡ പറയുന്നത്.

 ജനാധിപത്യത്തെ ബാധിക്കുമെന്ന്..

ജനാധിപത്യത്തെ ബാധിക്കുമെന്ന്..

കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ നിശബ്ദനായി നോക്കിക്കൊണ്ടിരിക്കുകയാണ്. അതേ സമയം മാധ്യമങ്ങള്‍ ജനങ്ങളെ വഴിതെറ്റിയ്ക്കുകയാണെന്നും വാര്‍ത്തകളെ സെന്‍സേഷനലൈസ് ചെയ്യുകയാണെന്നും പിട്രോഡ പറയുന്നു. ഇത്തരത്തിലുള്ള ചില കള്ളങ്ങള്‍ കേസുകളിലേയ്ക്കും കോടതികളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുകയാണെന്നും ഇത് ബന്ധങ്ങളെയും സമ്പന്നമായ ഇന്ത്യന്‍ ജനാധിപത്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നും പിട്രോഡ ട്വീറ്റില്‍ പറയുന്നു. മാധ്യമങ്ങള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും അതിര്‍ത്തികള്‍ ലംഘിക്കുകയുമാണെന്നും സോഷ്യല്‍ മീഡിയ വഴി ഉപയോഗ ശൂന്യമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പിട്രോഡ‍ ട്വീറ്റില്‍ കുറിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുഴുവന്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിനും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് നടത്തിയിട്ടുള്ളതെന്ന് ഐടി മന്ത്രിര രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ നിശബ്ദത തുടരുന്നുവെന്ന ആരോപണവും രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ഡാറ്റാ അനലിറ്റിക്സ് വിദഗ്ദരുണ്ടായിരിക്കെ വിദേശത്തുനിന്ന് അമിതമായ ചാര്‍ജ് നല്‍കി കേംബ്രിഡ് അനലിറ്റിക്കയുടെ സേവനം ലഭ്യമാക്കേണ്ട ആവശ്യമില്ലെന്നും പിട്രോഡ ട്വീറ്റില്‍ കുറിക്കുന്നു.

 കോണ്‍ഗ്രസും ബിജെപിയും പറഞ്ഞത്

കോണ്‍ഗ്രസും ബിജെപിയും പറഞ്ഞത്

ഡാറ്റാ അനലിറ്റിക്സ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ഉപയോഗപ്പെടുത്തിയെന്ന വാദം തള്ളി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പതിപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് പാര്‍ട്ടികളുടെ വാദം ഖണ്ഡിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) എന്നീ പാര്‍ട്ടികള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാരാണെന്ന് ഒവ് ലെനോ ബിസിനസ് ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നു. ജനതാദള്‍ നേതാവ് അമരീഷ് ത്യാഗിയുടെ മകനാണ് ഒവെല്‍നോയുടെ നടത്തിപ്പ് ചുമതല. എസ് സിഐ ഇന്ത്യ, ലണ്ടനിലെ എസ് സിഎല്‍ ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒവെല്‍നോ എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃകമ്പനിയാണ് എസ് സിഎല്‍.

<strong>ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ആത്മവിശ്വാസത്തില്‍ അമിത് ഷാ, യുപിയില്‍ സംഭവിച്ചത് ഏറ്റില്ല!! രാഹുലിനും വിമര്‍ശനം!</strong>ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ആത്മവിശ്വാസത്തില്‍ അമിത് ഷാ, യുപിയില്‍ സംഭവിച്ചത് ഏറ്റില്ല!! രാഹുലിനും വിമര്‍ശനം!

<strong>ഡാറ്റാ അനലിറ്റിക്ക: ലിങ്ക്ഡ് ഇന്‍ പേജില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍! എന്താണ് ഒവ് ലെനോ ബിസിനസ് ഇന്‍റലിജന്‍സ്! രവിശങ്കറിന്റേത് രാഷ്ട്രീയ നാടകം!</strong>ഡാറ്റാ അനലിറ്റിക്ക: ലിങ്ക്ഡ് ഇന്‍ പേജില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍! എന്താണ് ഒവ് ലെനോ ബിസിനസ് ഇന്‍റലിജന്‍സ്! രവിശങ്കറിന്റേത് രാഷ്ട്രീയ നാടകം!

English summary
Amid the BJP and Congress battling it out over who used British firm Cambridge Analytica, Sam Pitroda on Thursday said that the party never used services of a data mining firm, and accused media of spreading lies and misguiding people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X