നവ വധുമാര്‍ക്ക് മന്ത്രിയുടെ കിടിലന്‍ സമ്മാനം!! നാലുകാലില്‍ വരുന്ന ഭര്‍ത്താവിനെ നേരിടാനത്രേ!!
ഭര്ത്താക്കന്മാര് മദ്യപാനത്തിലേക്ക് കടക്കുകയോ ഭാര്യമാരെ ഉപദ്രവിക്കുകയോ ഭാര്യ പറയുന്നത് അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ ഭര്ത്താക്കന്മാര്ക്കെതിരെ ബാറ്റ് ആയുധമാക്കാമെന്നാണ് മന്ത്രി പറയുന്നത്.
ഭോപ്പാല്‍: നവ വധുമാര്‍ക്ക് ബാറ്റ് സമ്മാനിച്ച് മന്ത്രി. മധ്യപ്രദേശ് ഗ്രാമ വികസന വകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ് 700 നവ വധുമാര്‍ക്ക് തടികൊണ്ടുള്ള ബാറ്റ് സമ്മാനമായി നല്‍കിയത്. ബാറ്റ് ഭര്ത്താക്കന്മാര്ക്കെതിരെ ആയുധമാക്കാനാണ് മന്ത്രി പറയുന്നത്.
ഭര്ത്താക്കന്മാര് മദ്യപാനത്തിലേക്ക് കടക്കുകയോ ഭാര്യമാരെ ഉപദ്രവിക്കുകയോ ഭാര്യ പറയുന്നത് അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ ഭര്ത്താക്കന്മാര്ക്കെതിരെ ബാറ്റ് ആയുധമാക്കാമെന്നാണ് മന്ത്രി പറയുന്നത്.

ഗാര്ഹകോട്ട ഗ്രാമത്തില്‍ സര്‍ക്കാര്‍ നടത്തിയ സമൂഹ വിവാഹത്തിലാണ് മന്ത്രി ബാറ്റ് സമ്മാനിച്ചത്. മദ്യപിച്ചെത്തുന്നവരെ തല്ലാനാണെന്നും പോലീസ് ഇടപെടരുതെന്നും നീളമുള്ള ബാറ്റില്‍ എഴുതിയിട്ടുണ്ട്. ആദ്യം ഭര്‍ത്താവിനോട് പറഞ്ഞു നോക്കണമെന്നും എന്നാല്‍ കേള്‍ക്കാന്‍ തയ്യാറാകാതെ വന്നാല്‍ പിന്നെ ബാറ്റ് സംസാരിക്കട്ടെ എന്നും മന്ത്രി പറയുന്നു.
ഗ്രാമത്തിലെ സത്രീകള്‍ മദ്യപിച്ചെത്തുന്ന ഭര്ത്താക്കന്മാരില് നിന്ന് മര്‍ദനം നേരിടുന്നുണ്ടെന്നും ഇതിന് ശ്രദ്ധ ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മന്ത്രി പറയുന്നത്. സ്ത്രീകളെ പ്രകോപിക്കാനോ അക്രമത്തിന് പ്രരിപ്പിക്കാനോ അല്ല ഇത് ചെയ്തതെന്നും എന്നാല്‍ അക്രമം തടയുന്നതിനാണ് ഇതെന്നാണ് മന്ത്രി പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications