കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുജാഹിദ്ദീന്‍ താജ്മഹല്‍ ലക്ഷ്യമിട്ടു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ലക്ഷ്യമിട്ടിരുന്നതായി അറസ്റ്റിലായ ഭീകരന്‍ തെഹ്‌സിന്‍ അക്തറുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ റാലികള്‍ക്ക് പുറമെ താജ്മഹലും രാജസ്ഥാനിലെ പുഷ്‌ക്കറും ആക്രമിയ്ക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നതായാണ് തെഹ്‌സീന്‍ വെളിപ്പെടുത്തിയത്. വിദേശികളെ രാജ്യത്ത് നിന്ന് അകറ്റാനായിരുന്നു പദ്ധതി.

ആഗ്ര, പുഷ്‌ക്കര്‍, ജോധ്പൂര്‍, ഭാരത്പൂര്‍, ഗോപാല്‍ഗഢ് എന്നിവിടങ്ങളില്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ പോയെന്നും ചുറ്റുപാടുകള്‍ നിരീക്ഷിച്ചെന്നും തെഹ്‌സീന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വിനോദ സഞ്ചാര മേഖലകളില്‍ ആക്രമണം നടത്തുകയും അതിലൂടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ തകര്‍ക്കുകയുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും തെഹ്‌സിന്‍.

Taj Mahal

2010 കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ജമ മസ്ജിദ് ആക്രമണം നടത്തിയത് ഇത്തരത്തില്‍ ഒരു ഉദ്ദേശത്തോടെയായിരുന്നെന്നും തെഹ്‌സിന്‍. സിമിപ്രവര്‍ത്തകരുമായി തനിയ്ക്ക് ബന്ധമുണ്ടെന്നും എന്നാല്‍ ഒക്ടോബര്‍ 27 ന് പട്നയില്‍ മോദിയുടെ റാലിയ്ക്ക് തൊട്ട് മുന്‍പ് നടത്തിയ സ്‌ഫോടനത്തില്‍ തനിയ്ക്ക് പങ്കില്ലെന്നും തെഹ്‌സിന്‍ പറഞ്ഞു.

English summary
Indian Mujahideen planned to target foreigners at Taj, Pushkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X