ഇന്ത്യന്‍ മുജാഹിദ്ദീന്റെ ലക്ഷ്യം മോഡി
ബാംഗ്ലൂര്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇന്ത്‌യന്‍ മുജാഹിദ്ദീന്റെ ലക്ഷ്യം നരേന്ദ്ര മോഡിയെന്ന് റിപ്പോര്‍ട്ടുകള്‍. മുമ്പ് നടന്ന പല സ്‌ഫോടനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം ഇങ്ങനെയാണ്.
2013 ഒക്ടോബര്‍ 27 ന് പാറ്റ്‌നയില്‍ നരേന്ദ്ര മോഡിയുടെ റാലിക്കരികില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളില്‍ നിന്നും ലഭിക്കുന്ന സൂചനയും ഇത് തന്നെയാണ്. സംഭവത്തില്‍ പിടിയില്‍ ആയ ഇംതിയാസ് എന്ന പ്രതി ഇക്കാര്യത്തില്‍ നിര്‍ണായ തെളിവുകളാണ് പോലീസിന് നല്‍കിയിട്ടുള്ളത്.

പാറ്റനയില്‍ ആകെ ഏഴ് ബോബുകളാണ് പൊട്ടിത്തെറിച്ചത്. അതില്‍ ആറെണ്ണവും മോഡിയുടെ റാലി നടന്ന മൈതാനത്തില്‍ ആയിരുന്നു.മറ്റൊന്ന് അടുത്തുള്ള ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലും. ചെറിയ ഇടവേളകളിലായിരുന്നു എല്ലാ ബോംബുകളഉം പൊട്ടിത്തെറിച്ചത്. വേദിയില്‍ നിന്ന് വെറും 24 മീറ്റര്‍മാത്രം അകെല മണ്ണില്‍ കുഴിച്ച നിലയിലും അന്ന് ബോംബ് കണ്ടെത്തിയിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് പിടിയില്‍ ആയ പ്രതി ചോദ്യം ചെയ്യിലില്‍ വ്യക്തമാക്കിയതും ഇന്ത്യന്‍ മുജാഹിദ്ദീന്റെ പങ്കാണ്. റാഞ്ചിയില്‍ വച്ചാണ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടത്തിയതെന്നും ഇയാല്‍ മൊഴി നല്‍കിയിരുന്നുവത്രെ. റാലി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് ബോബുകള്‍ സ്ഥാപിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇയാളും മറ്റൊരാളും ചേര്‍ന്ന് മനുഷ്യ ബോംബ് ആയി പൊട്ടിത്തെറിച്ച് മോഡിയെ വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍ മറ്റ് ബോബുകള്‍ ശരിയായ വിധം പ്രവര്‍ത്തിപ്പിക്കാന്‍ ആകാതെ പോയതാണ് മോഡിക്ക് രക്ഷയായത്.
ഇതിനിടെ മോഡിയുടെ സുരക്ഷ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും കൂട്ടി. സിവില്‍ വേഷത്തിലുള്ള വനിത പോലീസുകാരും ഇനി മോഡിയെ സംരക്ഷിക്കാന്‍ ചുറഅറും ഉണ്ടാകം. മോഡിയുടെ റാലികളില്‍ സ്ത്രീ പങ്കാളിത്തം കൂടുതലാണ്. ഇത് മുതലെടുത്ത് തീവ്രവാദികള്‍ എത്താന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്.












Click it and Unblock the Notifications