• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണീ അബ്ദുൾ സുബാൻ ഖുറേഷി.. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ, ഇന്ത്യൻ ബിൻലാദൻ.. അറിയേണ്ടതെല്ലാം!

ദില്ലി: 56 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ ഗുജറാത്ത് സ്ഫോടന കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ഇന്ത്യൻ ബിൻ ലാദൻ എന്നറിയപ്പെടുന്ന സോഫ്റ്റ് വെയർ എഞ്ചിനീയറായ അബ്ദുൾ സുഭാൻ ഖുറേഷിയെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ നടക്കാനിരിക്കെ നിര്‍ണായക നീക്കമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്റെ അറസ്റ്റോടെ പോലീസ് നടത്തിയിട്ടുള്ളത്. ഖുറേഷിയുടെ കൈയ്യിൽ നിന്നും പിസ്റ്റളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

തൗഖീര്‍ എന്നറിയപ്പെടുന്ന ഖുറേഷിയ്ക്ക് വേണ്ടി പോലീസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിനെയാണ് ദില്ലിയില്‍ നിന്ന് ഭീകരന്‍ അറസ്റ്റിലാവുന്നത്. നിരോധിത സംഘടന സിമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ടെക്കി ബോംബര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 21 ഓളം ബോംബുകളാണ് ടിഫിന്‍ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്.

നേപ്പാളിൽ വ്യജ രേഖയുണ്ടാക്കി താമസിച്ചു

നേപ്പാളിൽ വ്യജ രേഖയുണ്ടാക്കി താമസിച്ചു

പിടിയാലായ അബ്ദുൾ സുഭാൻ ഖുറേഷി ഇന്ത്യയിൽ സിമിയെയും ഇന്ത്യൻ മുജാഹിദീനെയും പ്രവർത്തനം ഇന്ത്യയിൽ ശക്തമാക്കാൻ ശ്രമിക്കുകയായിരുന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുഷ്വാല പറഞ്ഞു. വ്യാജ ഡോക്യുമെന്റ് ഉണ്ടാക്കി ഖുറേഷി കുറേ വർഷം നേപ്പാളിലായിരുന്നു കഴിഞ്ഞിരുന്നത്. 2013ലും 2015ലും ഖുറേഷി സൗദി അറേബ്യയിലായിരുന്നു. പിന്നീട് താവ്രവാദ ശൃംഖല ഉണ്ടാക്കാൻ ഇന്ത്യയിൽ എത്തുകയായിരുന്നെന്ന് പ്രമോദ് കുഷ്വാല പറഞ്ഞു.

ടെക്കി ബോംബർ

ടെക്കി ബോംബർ

'തക്വീർ' എന്ന് അറിയപ്പെടുന്ന അബ്ദുൾ സുഭാൻ ഖുറേഷിയെ കുറേ വർശഷങ്ങളായി ഇന്ത്യയിലുടനീളം പോലീസ് അന്വേഷിച്ചു വരികയായിരുന്നു. 'ടെക്കി ബോംബർ' എന്നും ഖുറേഷി അറിയപ്പെടുന്നു. ഇന്ത്യയിലെ ഇസ്ലാമിക് മൂവ്മെന്റും സിമിയുമായി ഖുറേഷിക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ബോംബുകൾ ഉണ്ടാക്കുന്നതിൽ പ്രഗൽഭനാണ് ഖുറേഷി.

ഗുജറാത്ത് സ്ഫോടന കേസിലെ പ്രധാന പ്രതി

ഗുജറാത്ത് സ്ഫോടന കേസിലെ പ്രധാന പ്രതി

2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 21 ഓളം ബോംബുകളാണ് ടിഫിന്‍ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡ്, തിരക്കേറിയ മാര്‍ക്കറ്റ്, മോട്ടോര്‍ സൈക്കിള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ബോംബുകള്‍ വിന്യസിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പലതവണ പോലീസിന്റെയും സുരക്ഷാ സേനയുടേയും കയ്യില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു.

ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടു

ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടു

2014ൽ ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഖുറേഷി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പട്ടികയിലെ പ്രധാന തീവ്രവാദിയാണ്. 2010ൽ ദില്ലിയിൽ നടന്ന സ്ഫോടന പരമ്പരയിലെയും 2006ൽ മുംബൈയിലെ ലോക്കൽ ട്രെയിൽ നടന്ന സ്ഫോടനത്തിലും ഖുറേഷില ഭാഗമാണ്.

മുംബൈയിൽ പഠനം... സോഫ്റ്റ്വെയർ കമ്പനികളിൽ ജോലി!

മുംബൈയിൽ പഠനം... സോഫ്റ്റ്വെയർ കമ്പനികളിൽ ജോലി!

46 വയസ്സുള്ള ഖുറേഷി മുംബൈയിലെ പഠനത്തിന് ശേഷം സോഫ്റ്റ്വെയർ കമ്പനികളിൽ‌ ജോലി ചെയ്തതിന് ശേഷമാണ് സിമിയിൽ അംഗമാകുന്നത്. ഉത്തർപ്രദേശിൽ നിന്നും മുംബൈയിലേക്ക് ജോലി ആവശ്യത്തിന് എത്തുകയും സ്ഥിര താമസമാക്കുകയും ചെയ്തവരാണ് ഖുറേഷിയുടെ രക്ഷിതാക്കൾ.

English summary
India's most wanted terrorist accused in the serial blasts in Gujarat in 2008, in which 56 people were killed, has been arrested, the Delhi Police said on Monday. Abdul Subhan Qureshi, a software engineer-turned-bomb-maker often referred to as "India's Bin Laden", was arrested after a brief exchange of fire from Ghazipur in Delhi, said the police, calling it a breakthrough just before Republic Day celebrations on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more