ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളത്, മുസ്ലീംങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്ന് പിബി ആചാര്യ
ദിസ്പുര്‍: ഹിന്ദുക്കളെ അനുകൂലിച്ചും, മുസ്ലീംങ്ങളെ അവഗണിച്ചും അസം ഗവര്‍ണര്‍ പിബി ആചാര്യയുടെ പ്രസ്താവന വിവാദമാകുന്നു. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്ന് പറഞ്ഞ പിബി ആചാര്യക്കെതിരെ വിമര്‍ശനങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ആചാര്യ പിന്നീട് വിശദീകരിച്ചത്.
ലോകത്ത് പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നും ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്നുവെന്ന് തോന്നുന്ന മുസ്ലീംങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് ആചാര്യ പിന്നീട് വ്യക്തമാക്കിയത്.

ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ആചാര്യ വിവാദ പ്രസ്താവന ഇറക്കിയത്. ഇന്ത്യയില്‍ പീഡനം എന്നു തോന്നുന്ന മുസ്ലീംങ്ങള്‍ക്ക് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ വേണമെങ്കില്‍ പോകാമെന്നാണ് ആചാര്യ വ്യക്തമാക്കിയത്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളോട് മാത്രമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ആചാര്യ പിന്നീട് വ്യക്തമാക്കി.
ബിജെപിയും ആര്‍എസ്എസ്സും എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഈ ഒരു പ്രസ്താവനയിലൂടെ മനസിലാകുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു. ആചാര്യയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications