കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് പുതിയ രാജ്യം വേണം: വിവാദത്തിന് തിരികൊളുത്തി ഡെപ്യൂട്ടി മുഫ്തി

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: പുതിയ വിവാദത്തിന് തിരികൊളുത്തി ജമ്മു കശ്മീരിലെ ഡെപ്യൂട്ടി മുഫ്തി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മറ്റൊരു മുസ്ലിം രാജ്യത്തിന് വേണ്ടി വാദിക്കണമെന്നാണ് കശ്മീരിലെ ഡെപ്യൂട്ടി മുഫ്തി അസം നാസിർ ഉൽ ഇസ്ലാമിന്റെ പ്രസ്താവന. ഇന്ത്യയിലെ ശോചനീയാവസ്ഥയിൽ ജീവിക്കാതെ മുസ്ലിങ്ങൾക്കായി മറ്റൊരു രാജ്യം വേണമെന്ന ആവശ്യമുന്നയിക്കാനാണ് മുഫ്തി നിര്‍ദേശിക്കുന്നത്.

ഇന്ത്യയിൽ മുസ്ലിങ്ങള്‍ ലൗ ജിഹാദിന്റെ പേരിലും ഗോസംരക്ഷണത്തിന്റെ സംരക്ഷണത്തിന്റെ പേരിലും അപമാനിക്കപ്പെടുകയാണ്. ഇന്ത്യയിൽ ജനസംഖ്യയിൽ‍ രണ്ടാം സ്ഥാനത്ത് മുസ്ലിങ്ങളാണുള്ളത്. പാകിസ്താന്‍ രൂപീകരിക്കുമ്പോള്‍ 17 കോടി ജനങ്ങള്‍‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇനിയും ദുരിതം അനുഭവിക്കുകയാണെങ്കിൽ നമുക്ക് പുതിയൊരു രാജ്യത്തിന് രൂപം നല്‍കാമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം സമൂഹമാണ് ഈ ആവശ്യമുന്നയിക്കേണ്ടതെന്നനും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

triple-talaq-

സർക്കാര്‍ രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ലെന്നും ഡെപ്യൂട്ടി മുഫ്തി ആരോപിക്കുന്നു. ഇന്ത്യൻ മുസ്ലിങ്ങൾ ശോചനീയാവസ്ഥയിലാണ് കഴിയുന്നത്. അവരെ കേൾക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പിന്നെയുള്ള മാര്‍ഗ്ഗം ഇന്ത്യയ്ക്ക് പുറത്തൊരു മുസ്ലിം രാഷ്ട്രമാണ് മുഫ്തി കൂട്ടിച്ചേര്‍‍ക്കുന്നു.

2000 മുതൽ‍ ഡെപ്യൂട്ടി മുഫ്തി പദവിയിലുള്ള അസം നാസിർ ഉൽ ഇസ്ലാമിനെ പിതാവ് ഗ്രാന്‍ഡ് മുഫ്തി ബഷീർ ഉദ് ദിനാണ് സുപ്രീം കോര്‍ട്ട് ഓഫ് ഇസ്ലാമിക് ശരിഅത്തിൽ പിന്തുടര്‍ക്കാരനായി നിയമിക്കുന്നത്. മറ്റ് ഉലമകളും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ജമ്മു കശ്മീർ മുസ്ലിം പഴ്സണൽ ലോ ബോർഡിലെ മുതിർന്ന അംഗങ്ങള്‍ സന്നിഹിതരായിരുന്ന വേദിയിൽ വച്ചാണ് ഈ പ്രഖ്യാപനമുണ്ടായത്.

English summary
Sparking controversy, Kashmir Deputy Mufti Azam Nasir-Ul-Islam on Tuesday said that Muslims in India should demand a separate country as they are bound to live in pathetic conditions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X