ഇന്ത്യന്‍ മുസ്ലീങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് മോദി
ദില്ലി: ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വാര്‍ത്താ ചാനല്‍ ആയ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. പ്രധാനമന്ത്രിയായതിന് ശേഷം ഒരു വിദേശ ചാനലിന് നല്കുന്ന ആദ്യ അഭിമുഖമായിരുന്നു ഇത്.
ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കും, അവര്‍ ഇന്ത്യക്ക് വേണ്ടി മരിക്കും. അല്‍ഖ്വായ്ദയുടെ താളത്തിനൊത്ത് തുള്ളാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ കിട്ടില്ലെന്നും മോദി പറഞ്ഞു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു അമേരിക്കന്‍ ചാനലായ സിഎന്‍എന്‍ അഭിമുഖം നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ആത്മാര്‍ത്ഥമായ സഹകരണത്തിന് സാധ്യതകളുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ അല്‍ഖ്വായ്ദയുടെ ഘടകം തുടങ്ങിയതായി നേരത്തെ അല്‍ഖ്വായ്ദ നേതാവ് സവാഹിരി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളും രഹസ്യാന്വേഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അല്‍ഖ്വായ്ദയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് മോദിയോട് ചോദ്യമെറിഞ്ഞത്.
ഇന്ത്യയിലെ മുസ്ലീങ്ങളോട് അല്‍ഖ്വായ്ദ നീതികേടാണ് കാണിക്കുന്നത്. ഇന്ത്യക്ക് ദോഷം വരുന്ന ഒന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധങ്ങളില്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതായി മോദി അംഗീകരിക്കുന്നു. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ സാംസ്കാരികപരമായും ചരിത്രപരമായും ഒരുപാട് സമാനതകളുള്ളതായി അദ്ദേഹം പറഞ്ഞു. വിശാലാര്‍ത്ഥത്തിലാണ് ഇന്ത്യ-അമേരിക്ക ബന്ധത്തെ കാണേണ്ടതെന്നും മോദി പറഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications