കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുകാരിയെ കാണാൻ അതിർത്ഥി കടന്നു; പാക് ജയിലിൽ കഴിയേണ്ടി വന്നത് 6 വർഷം, ഒടുവിൽ മോചനം!!

Google Oneindia Malayalam News

മുംബൈ: ആറ് വർഷത്തോളം പാക് ജയിലിൽ കഴിഞ്ഞ ഹമീദ് അൻസാരി ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തി. 2012 ല്‍ അഫ്ഗാനിസ്താനിലെ കാബൂളിലേക്ക് ജോലിയുടെ ഭാഗമായി പോയ അന്‍സാരിയെ പിന്നീട് കാണാതാകുകയായിരുന്നു.

<strong>ആഢംബര പാർട്ടികളിലെ നിശാ പാർട്ടി... മയക്കുമരുന്ന് ഉപയോഗം, കൊച്ചിയിൽ യു​​വ​​തി‌​​ക​​ൾ ഷാ​​ഡോ പോലീ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ</strong>ആഢംബര പാർട്ടികളിലെ നിശാ പാർട്ടി... മയക്കുമരുന്ന് ഉപയോഗം, കൊച്ചിയിൽ യു​​വ​​തി‌​​ക​​ൾ ഷാ​​ഡോ പോലീ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പാക് പെണ്‍കുട്ടിയെ കാണാന്‍ ഖൈബര്‍ പഖ്തുണ്‍ഖ്വയിലേക്ക് കടന്ന ഹമീദ് അന്‍സാരിയെ 2012ലാണ് അറസ്റ്റ് ചെയ്തത്. പെഷവാറിൽ വെച്ച് പാക് ഇന്റലിജൻസ് വിഭാഗമായിരുന്നു അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്ന് വർഷത്തേക്ക് തടവു ശിക്ഷയ്ക്ക് പട്ടാളകോടതി വിധിച്ചു.

Hameed Ansari

അന‍സാരിയെ സ്വീകരിക്കാൻ വാഗ അതിർത്ഥിയിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് എത്തിയത്. മൂന്ന് വർഷമാണ് കോടതി ശിക്ഷ വിധിച്ചതെങ്കിലും അതിനുശേഷവും വിട്ടയക്കാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. പിന്നീട് സാമൂഹ്യ പ്രവർത്തകരുടെ നിരന്തര ഇടപെടലിനു ശേഷമാണ് അൻസാരി ജയിൽ മോചിതനായത്.

English summary
Released by Pakistan, Indian national Hamid Ansari returns home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X