കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവിക സേനയില്‍ നിന്ന് രഹസ്യം ചോര്‍ന്നു; സൈനികര്‍ അറസ്റ്റില്‍, സോഷ്യല്‍ മീഡിയ നിരോധിച്ച് സേന

  • By Desk
Google Oneindia Malayalam News

വിശാഖപട്ടണം: നാവിക സേനാ അംഗങ്ങള്‍ ജോലിസ്ഥലത്ത് സമാര്‍ട്ട്‌ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നത് നിരോധിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നാവിക സേനാ ഓഫീസുകള്‍, ആസ്ഥാനം, യുദ്ധക്കപ്പലുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

11

നാവിക സേനയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിശാഖപട്ടണത്ത് ഏഴ് സേനാ അംഗങ്ങളെ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധിച്ചുവരികയാണ്. അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.

രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആന്ധ്ര പോലീസാണ് കഴിഞ്ഞാഴ്ച ഏഴ് നാവിക സേനാംഗങ്ങളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാവിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്. എങ്ങനെയാണ് ഇവര്‍ രഹസ്യം ചോര്‍ത്തിയത് എന്നറിയുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. പാകിസ്താന് വേണ്ടിയാണ് ഇവര്‍ രഹസ്യം ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍

നാവിക സേനയുടെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ സേനാ അംഗങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിശാഖ പട്ടണത്തെ സേനാ ആസ്ഥാനത്തെ മൂന്ന് അംഗങ്ങള്‍, വെസ്റ്റേണ്‍ നാവിക കമാന്റിന്റെ ആസ്ഥാനത്തെ മൂന്ന് ഉദ്യോഗസ്ഥര്‍, കര്‍ണാടകയിലെ കര്‍വാറിലുള്ള നാവിക സേനാ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 2015ല്‍ സര്‍വീസില്‍ എത്തിയവരാണ്.

English summary
Indian Navy bans use of smartphones after Personnel Arrested for spy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X