കൊളോണിയല്‍ രീതിക്ക് മാറ്റം; നാവിക സേന ഉദ്യോഗസ്ഥര്‍ ഇനി ബാറ്റണ്‍ കൊണ്ടുപോകില്ല
ന്യൂഡല്‍ഹി: ഉദ്യോഗസ്ഥര്‍ ബാറ്റണ്‍ കൊണ്ടുപോകുന്ന രീതി അവസാനിപ്പിച്ച് നാവികസേന. ഈ രീതി ബ്രിട്ടീഷ് കാലം പിന്തുടരുന്നതാണെന്ന് നാവികസേന പറയുന്നു. കോളോണിയല്‍ സ്വാധീനത്തില്‍ നിന്ന് മുക്തമാവാനുള്ള നാവികസേനയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. നാവിക സേന ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ കൊണ്ട് നടക്കുന്നത് സാധാരണമായി മാറിയിരിക്കുകയാണ്.
അധികാരത്തിന്റെ സൂചകമായി ബാറ്റണ്‍ കൊണ്ടുനടക്കുന്നത് കൊളോണിയല്‍ പാരമ്പര്യമാണ്. അമൃതകാലത്തിന്റെ ഈ സമയത്ത്, നാവികസേന വലിയ തോതില്‍ മാറികഴിഞ്ഞു. അങ്ങനൊരു അവസരത്തില്‍ ബാറ്റണ്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് അനുചിതമായ തീരുമാനമാണെന്നും നാവികസേന അറിയിച്ചു.

ബാറ്റണ്‍ ഏത് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൊണ്ടുനടക്കുന്നതും നാവികസേന അവസാനിച്ചിരിക്കുകയാണ്. അത് തുടരേണ്ടതില്ലെന്നും പ്രസ്താവനയില്‍ സേന അറിയിച്ചിട്ടുണ്ട്. നാവികസേനയുടെ എല്ലാ യൂണിറ്റിലും ബാറ്റണ്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പ്രതിരോധ സേനകള്‍ കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് മുക്തരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ബ്രിട്ടീഷ് കാലം മുതല്‍ പിന്തുടരുന്ന രീതികള്‍ അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ നടപടികളെടുത്തിരുന്നു നാവികസന. നിഷാന്‍ എന്ന പുതിയ ചിഹ്നത്തിന്റെ മുകലില്‍ ത്രിവര്‍ണ പതാകയും കാണാനാവും. ചത്രപതി ശിവജിയുടെ രാജമുദ്രയും ഇതില്‍ കാണാം.












Click it and Unblock the Notifications