Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിയന്‍ ബോട്ട് ഹൈജാക്ക് ചെയ്ത കടല്‍ക്കൊള്ളക്കാരെ നേരിട്ട് നാവികസേന; അറബിക്കടലില്‍ വീണ്ടും രക്ഷാദൗത്യം

അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്ത ഇറാനിയന്‍ മത്സ്യബന്ധന ബോട്ട് മോചിപ്പിക്കാനാണ് നാവികസേനയുടെ ശ്രമം. ബോട്ടിലെ ജീവനക്കാര്‍ പാകിസ്ഥാന്‍ സ്വദേശികളാണ് എന്നും നാവികസേന അറിയിച്ചു. സായുധരായ ഒമ്പത് കടല്‍ക്കൊള്ളക്കാരാണ് ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ ഹൈജാക്ക് ചെയ്തത് എന്നാണ് വിവരം.

ഇവരെ നേരിടാന്‍ രണ്ട് നാവിക കപ്പലുകള്‍ വിന്യസിച്ചതായി നാവികസേന അറിയിച്ചു. സംഭവസമയത്ത് കപ്പല്‍ സൊകോത്രയില്‍ നിന്ന് ഏകദേശം 90 നോട്ടിക്കല്‍ മൈല്‍ (എന്‍എം) തെക്കുപടിഞ്ഞാറായിരുന്നുവെന്ന് വക്താവ് പറഞ്ഞു. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ അല്‍ കമര്‍ 786 ആണ് കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നത്. സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അറബിക്കടലില്‍ വിന്യസിച്ചിരിക്കുന്ന നാവികസേനയുടെ രണ്ട് കപ്പലുകളെയാണ് ദൗത്യത്തിന് നിയോഗിച്ചിരിക്കുന്നത്.

Indian Navy

ഈ മേഖലയിലെ സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ കടല്‍ക്കൊള്ള വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ് എന്നും അത് തടയാന്‍ ഞങ്ങള്‍ ദൃഢമായ നടപടി സ്വീകരിക്കുമെന്നും നേവി ചീഫ് അഡ്മിറല്‍ ഹരി കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അറബിക്കടലില്‍ അടുത്തിടെ സമാപിച്ച അഭ്യാസത്തില്‍ നാവികസേന എട്ട് അന്തര്‍വാഹിനികള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നു.

ഈ മാസം ആദ്യം നാവികസേന ഒരു ബംഗ്ലദേശ് കപ്പലിനെ കടല്‍ക്കൊള്ള ആക്രമണത്തില്‍ നിന്ന് രക്ഷിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് വിവിധ കടല്‍ക്കൊള്ള വിരുദ്ധ ഓപറേഷനുകളില്‍ പാകിസ്ഥാനില്‍ നിന്നുള്ള 27 പേരെയും ഇറാനില്‍ നിന്നുള്ള 30 പേരേയുമടക്കം നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ നാവികസേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

അറബിക്കടലില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10 യുദ്ധക്കപ്പലുകള്‍, പി-8ഐ നിരീക്ഷണ വിമാനം, സീ ഗാര്‍ഡിയന്‍ ഡ്രോണുകളാണ് നാവിക സേന വിന്യസിച്ചിരിക്കുിന്നത്. നാവികസേനാ പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ ഏദന്‍ ഉള്‍ക്കടലിലും അറബിക്കടലിലും സൊമാലിയയുടെ കിഴക്കന്‍ തീരത്തും ''ഓപ്പറേഷന്‍ സങ്കല്‍പ്'' എന്ന പേരില്‍ നാവികസേന പ്രവര്‍ത്തിച്ച് വരികയാണ്. ഓപ്പറേഷന്‍ സങ്കല്‍പിന്റെ ഭാഗമായാണ് എംവി റൂവന്‍ എന്ന മാള്‍ട്ടയുടെ ചരക്കുകപ്പല്‍ റാഞ്ചിയ 35 സൊമാലിയന്‍ കടല്‍കൊള്ളക്കാരെ 40 മണിക്കൂര്‍ നീണ്ട ഓപ്പറേഷനൊടുവില്‍ നാവികസേന കീഴപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+