കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ഭീതി: നാവിക സേനയുടെ അന്താരാഷ്ട്ര നാവികാഭ്യാസം പിന്‍വലിച്ചു, ക്ഷണിച്ചത് 41 രാജ്യങ്ങളെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നാവിക സേന നടത്താനിരുന്ന സംയുക്ത നാവികാഭ്യാസം മാറ്റിവെച്ചു. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് മാര്‍ച്ച് 18 മുതല്‍ 28വരെ വിശാഖപട്ടണത്ത് നടക്കാനിരുന്ന മിലന്‍ 2020 എന്ന പേരിലുള്ള നാവികാഭ്യാസമാണ് മാറ്റിവെച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യവും സുരക്ഷയും കണത്തിലെടുത്താണ് നീക്കം. സൈനികാഭ്യാസം മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കാനാണ് നാവികസേനയുടെ തീരുമാനം. സംയുക്ത നാവികാഭ്യാസം മാറ്റിവെക്കുന്നതായി നാവിക സേന വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യയ്ക്കും കൊറോണ: ജയ്പൂരില്‍ രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യയ്ക്കും കൊറോണ: ജയ്പൂരില്‍ രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

1995 മുതലാണ് ഇന്ത്യന്‍ നാവിക സേന മിലന്‍ എന്ന പേരില്‍ സംയുക്ത നാവികാഭ്യാസം നടത്താന്‍ ആരംഭിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളകളിലാണ് മിലന്‍ സംഘടിപ്പിക്കാറുള്ളത്. ചൈനയുള്‍പ്പെടെ 41 രാജ്യങ്ങളെയാണ് ഇന്ത്യന്‍ നാവിക സേന നാവികാഭ്യാസത്തിനായി ക്ഷണിച്ചിരുന്നത്. ഇന്തോനേഷ്യ, ഫ്രാന്‍സ്, മൊസാമ്പിക്, സുഡാന്‍, ഇസ്രായേല്‍, ഖത്തര്‍, തായ് ലന്റ്, മലേഷ്യ, ആസ്ട്രേലിയ, സൊമാലിയ, കെനിയ, ഈജിപ്ത്, ശ്രീലങ്ക, വിയറ്റ്നാം, മ്യാന്‍മര്‍, ന്യൂസിലന്റ്, യുഎസ്, ടാന്‍സാനിയ, കൊമറോസ്, മാലിദ്വീപ്, ബ്രുണേ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, യുകെ, സൗദി അറേബ്യ, ഒമാന്‍, മൗറീഷ്യസ്, കംമ്പോഡിയ, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, കുവൈത്ത്, ഇറാന്‍, മഡഗാസ്കര്‍, ബംഗ്ലാദേശ്, റഷ്യ, ജിബൂട്ടി, എറിത്രിയ, ബഹ്റൈന്‍, യുഎഇ, സെയ്ച്ചിലസ് എന്നീ രാജ്യങ്ങളുടെ നാവിക സേനകളെയാണ് വിശാഖപട്ടണത്ത് നടക്കാനിരുന്ന നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ ക്ഷണിച്ചിരുന്നത്.

ship-15832482

ഇത്തവണ നടത്താനിരുന്ന നാവികാഭ്യാസത്തിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നതിനാല്‍ സൗകര്യപ്രദമായ മറ്റൊരു തിയ്യതി കണ്ടെത്തി പരിപാടി നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നാവിക സേന. ഇക്കാര്യം വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Indian Navy's biggest international exercise called off due to coronavirus threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X