കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

55 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാടിനോട് വിടപറയുന്നു

50 വര്‍ഷത്തോളം ഇന്ത്യന്‍ സൈനിക ശക്തിയുടെ അവിഭാജ്യ ശക്തിയായിരുന്നു ഈ വിമാനവാഹിക്കപ്പല്‍. പോര്‍ട്ട് സിറ്റിയില്‍ ആചാരപരമായ വിടപറയല്‍ നല്‍കിയ കപ്പല്‍ ഡികമ്മീഷന്‍ ചെയ്യും.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലോകത്തുതന്നെ ഏറ്റവും പഴക്കമേറിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐഎന്‍എസ് വിരാടിനോട് ഇന്ത്യന്‍ നേവി വിടപറയുന്നു. 50 വര്‍ഷത്തോളം ഇന്ത്യന്‍ സൈനിക ശക്തിയുടെ അവിഭാജ്യ ശക്തിയായിരുന്നു ഈ വിമാനവാഹിക്കപ്പല്‍. പോര്‍ട്ട് സിറ്റിയില്‍ ആചാരപരമായ വിടപറയല്‍ നല്‍കിയ കപ്പല്‍ ഡികമ്മീഷന്‍ ചെയ്യും.

എറണാകുളം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍വെച്ചായിരുന്നു നേവി ഉദ്യോഗസ്ഥരുടെയും സൈനികരുടെയും നേതൃത്വത്തില്‍ ഒടുവിലത്തെ യാത്ര സംഘടിപ്പിച്ചത്. സതേണ്‍ നേവല്‍ കമാന്റ് റിയര്‍ അഡ്മിറല്‍ നട്കര്‍ണി യാത്രയയപ്പിന് നേതൃത്വം നല്‍കി. ബ്രിട്ടീഷ് റോയല്‍ നേവിയില്‍ 27 വര്‍ഷം സേവനം ചെയ്തതുള്‍പ്പെടെ 55 വര്‍ഷം സൈനിക സേവനം നല്‍കിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിരാട്.

ship

ആന്ധ്രാ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പകാരം ഡികമ്മീഷന്‍ ചെയ്തശേഷം നേവി കപ്പല്‍ ആന്ധ്രയ്ക്ക് കൈമാറും. ഡി കമ്മീഷനുശേഷം ഇത് ടൂറിസം മേഖലയില്‍ ഉപയോഗിക്കാനാണ് ആന്ധ്രാ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തുതന്നെ ഏറ്റവുമധികം പഴക്കം ചെന്ന വിമനവാഹിക്കപ്പല്‍ ഭാവിയില്‍ ടൂറിസം മേഖലയില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.


English summary
Indian Navy Says Goodbye to World's Oldest Aircraft Carrier INS Viraat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X