കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപിൽ സാന്നിധ്യം ശക്തമാക്കി നാവികസേന: നാലാമത്തെ ഡിറ്റാച്ച്മെന്‍റ് ബിത്ര ദ്വീപിൽ

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനീസ് നാവിക സേനയുടെ നീക്കം തടയാൻ ലക്ഷദ്വീപിൽ ഇന്ത്യൻ നാവിക സേനയുടെ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കും. ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ പുതിയ നാവിക ഡിറ്റാച്ച്മെന്‍റ് സ്ഥാപിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ദ്വീപ് സമൂഹത്തിലെ നാലാമത്തെ ഡിറ്റാച്ച്മെന്‍റാണ് ബിത്രയിൽ വരുന്നത്.

രണ്ട് വർഷത്തിനിടെ ഇരട്ടി വോട്ട്! സുരേഷ് ഗോപിയെ നിർത്തി ബിജെപി ഒരുങ്ങുന്നത് വലിയ കളിക്ക്!രണ്ട് വർഷത്തിനിടെ ഇരട്ടി വോട്ട്! സുരേഷ് ഗോപിയെ നിർത്തി ബിജെപി ഒരുങ്ങുന്നത് വലിയ കളിക്ക്!

കഴിഞ്ഞദിവസം ലക്ഷ‌ദ്വീപിൽ എത്തിയ ദക്ഷിണനാവിക സേനാ മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ള ബിത്രയിലെത്തി ഡിറ്റാച്ച്മെന്‍റിന്‍റെ അടിസ്ഥാന വികസന ജോലികളുടെ നിർമാണ പുരോഗതി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട‌ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലും പങ്കെടുത്തു. ആന്ത്രോത്ത് ദ്വീപിലെ പുതിയ നേവൽ ഡിറ്റാച്ച്മെന്‍റ് 2016ലാണു കമ്മിഷൻ ചെയ്‌തത്. കവരത്തി, മിനിക്കോയി ദ്വീപുകളിലും ഡിറ്റാച്ച്മെന്‍റുകളുണ്ട്. റഡാർ നിരീക്ഷണം,വാർത്താവിനിമയ നെറ്റ്വർക്ക്, സമുദ്ര ഗതാഗത നിരീക്ഷണം (എസ്എൽഒസി) തുടങ്ങി ചുമതലകളാണ് നേവൽ ഡിറ്റാച്ച്മെന്‍റുകൾ നിർവഹിക്കുന്നത്.

indiannavylakshadweep-

ലക്ഷദ്വീപിലെ പൂർണതോതിൽ പ്രവർത്തന സജ്ജമായ ആദ്യ നേവൽ ബേസ് ഐഎൻഎസ് ദ്വീപരക്ഷക് 2012 ൽ കമ്മിഷൻ ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാന്യമാണു ലക്ഷദ്വീപ്-മിനിക്കോയ് ദ്വീപ് സമൂഹത്തിനുള്ളത്. രാജ്യാന്തര സമുദ്രപാത ഇതിനു സമീപത്തു കൂടി കടന്നു പോകുന്നു. പശ്ചിമ തീരം കേന്ദ്രീകരിച്ചു ഇന്ത്യൻ സമുദ്രത്തിൽ ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾ ഫലപ്രദമായി തടയാൻ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു നാവികസേനയ്ക്ക് സാധിക്കും. ഇതു കണക്കിലെടുത്തു കഴിഞ്ഞ ഏതാനും നാളുകളായി കവരത്തി, മിനിക്കോയി, അഗത്തി, ആന്ത്രോത്ത് ദ്വീപ് സമൂഹങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നാവിക സേന പടിപടിയായി ഉയർത്തി കൊണ്ടുവരുകയാണ്.

പൂർണമായി പ്രവർത്തന സജ്ജമായ നാവിക ബേസായി ലക്ഷദ്വീപിനെ മാറ്റിയെടുക്കാനാണ് നാവിക സേനയുടെ ശ്രമമെന്ന പ്രതിരോധ വിദഗ്ധർ കണക്കു കൂട്ടുന്നു. ഇന്ത്യയെ വളഞ്ഞിട്ട് ശ്വാസം മുട്ടിക്കാനുള്ള ചൈനയുടെ സൈനിക തന്ത്രത്തിന്‍റെ ഭാഗമായി ശ്രീലങ്ക, പാകിസ്ഥാൻ, മ്യാൻമാർ, സെയ്ൽഷ്യസ്, മാലദ്വീപ് എന്നീ രാജ്യങ്ങളിൽ ചൈനയുടെ നാവിക സേന അതിന്‍റെ സ്വാധീന ശേഷി വർധിപ്പിക്കുകയാണ്. ഈ നീക്കത്തെ പശ്ചിമ തീരത്തു നിന്നു പ്രതിരോധിക്കാനുള്ള തുറുപ്പു ചീട്ടുകളിലൊന്നാണ് ലക്ഷദ്വീപ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Indian navy shows strength in lakshadweep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X