കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനുമായി പുതിയ എണ്ണകരാര്‍... ഇന്ത്യ എണ്ണ വ്യാപാരം വര്‍ധിപ്പിക്കുന്നു... 21 മില്യണിന്റെ കുതിപ്പ്!!

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ ഇടപെടലുകള്‍ക്ക് ഇന്ത്യ ഒരുങ്ങുന്നു. ഇറാന്റെ ഉപരോധം മുതലെടുത്ത് കൊണ്ടാണ് നീക്കം. പലവിധ ലക്ഷ്യങ്ങളാണ് ഇതില്‍ ഉള്ളത്. അതേസമയം ചബഹാര്‍ തുറമുഖം വഴി ലഭിച്ച അനന്ത സാധ്യതകളാണ് ഇതിലൂടെ ഇന്ത്യ ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പേ ഇന്ത്യ ഈ പദ്ധതികള്‍ ആരംഭിച്ചിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇറാനുമായി പുതിയ കരാര്‍ വരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഇന്ത്യയുടെ എണ്ണ വിപണിയിലെ ഇടപെടലുകള്‍ സൗദി അറേബ്യയെയും അമേരിക്കയെയും ഞെട്ടിക്കുന്നതാണ്. അതേസമയം ഇറാനുമായുള്ള കരാര്‍ തുടരാമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഇന്ത്യക്ക് മുതലെടുത്ത് തുടങ്ങിയിരിക്കുകയാണ്. ജിഡിപിയിലും മൊത്തം വരുമാനത്തിലും ഇതിലൂടെ വമ്പന്‍ കുതിപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

എണ്ണ വിപണി പിടിക്കാന്‍...

എണ്ണ വിപണി പിടിക്കാന്‍...

എണ്ണ വിപണയില്‍ വലിയ സ്വാധീനം ചെലുത്താനാണ് ഇന്ത്യയുടെ ശ്രമം. ഇറാനില്‍ നിന്ന് 1,80000 ബാരലുകള്‍ നിത്യേന വാങ്ങാനാണ് ഈ സാമ്പത്തിക പാദത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ കരാറില്‍ ഒപ്പുവെച്ച് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ധനവാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനില്‍ നിന്നുള്ള ഇന്ധനം വേണ്ടെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

റൂഹാനിയും മോദിയും തമ്മില്‍

റൂഹാനിയും മോദിയും തമ്മില്‍

അമേരിക്കയുടെയും ചൈനയുടെയും സ്വാധീനം കുറയ്ക്കാന്‍ ഇടപെടാമെന്ന തരത്തിലാണ് ഇറാന്‍ ഇന്ത്യയുമായി അടുത്തത്. ഇത് നരേന്ദ്ര മോദിയും ഹസന്‍ റൂഹാനിയും തമ്മിലുള്ള അടുപ്പത്തിലേക്ക് നയിക്കുകയായിരുന്നു. ഇത് വഴി റിഫൈനറികളുമായി ചര്‍ച്ച നടത്താന്‍ മോദി പ്രതിനിധികളെ ഏര്‍പ്പാടാക്കി. ഇവര്‍ രൂപയുടെ മൂല്യത്തില്‍ ഇറാന് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് ഇന്ധനം വാങ്ങാന്‍ തയ്യാറായത്. യുസിഒ ബാങ്ക് വഴിയാണ് ഈ പണം കൈമാറുക. ഇന്ത്യ-ഇറാന്‍ ബന്ധം കൂടുതല്‍ ശക്തമായതോടെയാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്.

ഇറക്കുമതിയില്‍ കുതിപ്പ്

ഇറക്കുമതിയില്‍ കുതിപ്പ്

ഈ വര്‍ഷം അന്താരാഷ്ട്ര വിപണി ഏറ്റവും പ്രതിസന്ധി നേരിടുമ്പോള്‍ വമ്പന്‍ കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഒക്ടോബറില്‍ ഇന്ത്യയുടെ ഇന്ധന ഇറക്കുമതി 17 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. യുഎസ്സില്‍ നിന്ന് ഇളവ് ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇറക്കുമതി കുതിച്ചത്. ഒക്ടോബറില്‍ നിത്യേന അഞ്ച് മില്യണ്‍ ബാരല്‍ എന്ന രീതിയിലാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യാപാരമാണ് ഇത്.

യുഎസ്സില്‍ നിന്ന് ഇളവ്

യുഎസ്സില്‍ നിന്ന് ഇളവ്

ഇറാന് യുഎസ്സ് ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യ വന്‍ പ്രതിസന്ധിയിലായിരുന്നു. അമേരിക്കയില്‍ നിന്ന് ഇളവ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിപണി തകര്‍ന്നടിയും. യുഎസ്സിനെ വെല്ലുവിളിച്ച് ഇറാനുമായി കരാറിലെത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാല്‍ ട്രംപ് ഒടുവില്‍ ഇളവ് നല്‍കുകയായിരുന്നു. മൊത്തം എട്ട് രാജ്യങ്ങള്‍ക്കാണ് യുഎസ്സ് ഇളവ് നല്‍കിയത്. എന്നാല്‍ ഇന്ത്യ യുഎസ്സില്‍ നിന്ന് ഇത്തരമൊരു നീക്കത്തിന് കാത്തിരിക്കുകയായിരുന്നു.

മില്യണുകളുടെ കളികള്‍....

മില്യണുകളുടെ കളികള്‍....

ഒക്ടോബറില്‍ 21.02 മില്യണിന്റെ വര്‍ധനവാണ് എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്കുണ്ടായത്. സാധാരണ 10.5 ശതമാനം വര്‍ധനയാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ സെപ്റ്റംബറില്‍ മാത്രം 17.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 2011 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇത്. ഇതുവഴി ആഗോള വിപണിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്ന രാജ്യമായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതുവഴി ശത്രു രാജ്യങ്ങളെ ഒതുക്കാനാണ് അടുത്ത ശ്രമം.

ലക്ഷ്യമിടുന്നതെന്ത്......

ലക്ഷ്യമിടുന്നതെന്ത്......

മേഖലയില്‍ ചൈന നേരത്തെ തന്നെ ഇന്ത്യക്ക് ഭീഷണിയാണ്. ഇതിന് പുറമേ സൗദി അറേബ്യയും അമേരിക്കയും വലിയ ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യ പ്രധാന വ്യാപാര സ്രോതസ്സാവുമ്പോള്‍ ഇവരൊക്കെ ഒതുങ്ങുമെന്നാണ് സൂചന. ചൈന, സൗദി എന്നിവരുമായി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അത്ര നല്ല ബന്ധത്തില്‍ അല്ല. അമേരിക്കയും അങ്ങനെ തന്നെ. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ജര്‍മനി, ബ്രിട്ടന്‍, എന്നിവരുടെ പിന്തുണ ലഭിക്കും. റഷ്യയുടെ പിന്തുണയും ഉണ്ടാകും. അതിനായി വ്യാപാര ബന്ധത്തിലൂടെയുള്ള വിശ്വാസം ആര്‍ജിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

സൗദിക്കും യുഎസ്സിനും ആശങ്ക

സൗദിക്കും യുഎസ്സിനും ആശങ്ക

സൗദി തങ്ങളുടെ ഇന്ധന ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. എണ്ണ വിപണിയില്‍ വളര്‍ച്ച ഉണ്ടെങ്കിലും അമേരിക്കയ്ക്ക് ആശ്വസിക്കാവുന്ന തരത്തില്‍ അല്ല കാര്യങ്ങള്‍. ഇറാനെ ഒതുക്കി പകരം ഏഷ്യയിലെ നേട്ടത്തിനാണ് യുഎസ്സ് ലക്ഷ്യമിട്ടത്. പക്ഷേ ഇന്ത്യയുടെ വ്യാപാര ബന്ധം ഇറാനെ പരിക്കില്ലാതെ രക്ഷിച്ചിരിക്കുകയാണ്. റഷ്യയും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും അവരെ സഹായിക്കാന്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇറാന്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഇത് സൗദിയെയും അമേരിക്കയെയും ആശങ്കപ്പെടുത്തുന്നതാണ്. ഖഷോഗി വധത്തോടെ സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പല രാജ്യങ്ങളും കുറച്ചിരിക്കുകയാണ്.

കൂടുതല്‍ സുഹൃത്തുക്കള്‍

കൂടുതല്‍ സുഹൃത്തുക്കള്‍

എണ്ണ വിപണി വിപുലീകരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. ഒക്ടോബറിലാണ് ഇത് തുടങ്ങിയത്. കാനഡ അടക്കമുള്ളവരുമായി പുതിയ നീക്കവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. 2019, 2020 വര്‍ഷങ്ങളില്‍ പുതിയ പദ്ധതികള്‍ ഈ മേഖലയില്‍ ഇന്ത്യ ആവിഷ്‌കരിക്കും. നേരത്തെ സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ ഇന്ധനം വാങ്ങാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇവരെ പരസ്യമായി എതിര്‍ക്കേണ്ടെന്ന് തീരുമാനമുണ്ട്.

ചബഹാര്‍ നിര്‍ണായകം

ചബഹാര്‍ നിര്‍ണായകം

ചബഹാര്‍ തുറമുഖം അന്താരാഷ്ട്ര ഇടപെടലിന് ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധവും ഇതിലൂടെ ശക്തിപ്പെടും. അതേസമയം ചൈനയുടെ സാമ്പത്തിക ഇടനാഴി പോലെ റഷ്യയെയും ഇരാനെയും കൂട്ടുപിടിച്ച് പുതിയൊരു പാതയ്ക്ക് ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. നോര്‍ത്ത്-സൗത്ത് യാത്രാ പാതയാണ് ലക്ഷ്യം. ഈ പാത വഴി യൂറോപ്പിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. 7200 കിലോമീറ്റര്‍ നീളമുള്ള പദ്ധതി ഇന്ത്യയെ സംബന്ധിച്ച് പുതിയൊരു കാല്‍വെപ്പാണ്.

മഹാനഗരങ്ങളിലേക്ക്....

മഹാനഗരങ്ങളിലേക്ക്....

ഏഷ്യയുടെയും യൂറോപ്പിന്റെയും ഭാഗമായ നഗരങ്ങളെ പെട്ടെന്ന് ബന്ധിപ്പിക്കാന്‍ ഈ പാതയ്ക്കാവും. മുംബൈ, മോസ്‌കോ, തെഹറാന്‍, ബകു എന്നിവ പോലുള്ള നഗരങ്ങളെ കടല്‍മാര്‍ഗവും റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും ബന്ധിപ്പിക്കാന്‍ ഈ പാതയ്ക്ക് സാധിക്കും. ഈ പാതയ്ക്ക് ചരക്കുകളുടെ ഗതാഗതത്തിന്റെ സമയവും ചെലവുകളും 40 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. അഫ്ഗാസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!

പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!

English summary
Indian Oil Corporation says to buy 180000 bpd Iranian oil in 2018þ19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X