കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ എണ്ണകപ്പലിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം നടക്കുന്നു

Google Oneindia Malayalam News

കൊംളംബോ: കുവൈത്തില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന കപ്പലിന് തീ പിടിച്ചു. ശ്രീലങ്കന്‍ തീരത്തുവെച്ചാണ് തീ പിടുത്തമുണ്ടായത്. പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു ന്യൂ ഡയമണ്ട് എന്ന കപ്പലിനാണ് തീ പീടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.

ioc

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

കുവൈത്തിലെ മിനാ അല്‍ അഹ്മദിയില്‍ നിന്നാണ് ക്രൂഡ് ഓയിലുമായി കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടതെന്നാണ് റിഫിനിറ്റീവ് ഐക്കൺ കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടികല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചെന്നാണ് ലങ്കന്‍ നാവിക സേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്ഷെ അറിയിക്കുന്നത്. 270000 ടണ്‍ ക്രൂഡ് ഓയിലാണ് കപ്പലില്‍ ഉള്ളത്.

തീപിടിച്ച കപ്പലില്‍ നിന്ന് ക്രൂഡ് ഓയില്‍ ചോരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു. കപ്പലില്‍ നിന്നും ഇതുവരെ എണ്ണ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അഗ്നിബാധയില്‍ ഒരു ജീവനക്കാരന് പരിക്കുണ്ടായെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 23 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ഗുണ്ടകളുടെ ഭീഷണി; പഠിക്കാൻ കഴിയുന്നില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് തിരുവനന്തപുരത്തെ വിദ്യാർത്ഥിനിഗുണ്ടകളുടെ ഭീഷണി; പഠിക്കാൻ കഴിയുന്നില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് തിരുവനന്തപുരത്തെ വിദ്യാർത്ഥിനി

ഇന്ത്യ-ചൈന സംഘർഷം;അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു!! കരസേനാ മേധാവി ലഡാക്കിൽ!!ഇന്ത്യ-ചൈന സംഘർഷം;അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു!! കരസേനാ മേധാവി ലഡാക്കിൽ!!

English summary
Indian Oil Corporation ship caught fire at sri lankan coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X