പാചകവാതക വില കുറച്ചു; സബ്സിഡി സിലിണ്ടറിന് 6.52 രൂപ കുറയും, പുതുക്കിയ നിരക്ക് അർദ്ധരാത്രി മുതൽ ...
ദില്ലി: പാചകവാതക വില കുറച്ചു. സബ്സിഡി സിലിണ്ടറിന് 6.52 രൂപയാണ് കുറച്ചത്. അതേസമയം വാണീജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന സബ്സിഡിയില്ലാത്ത സിലിണ്ടരിന് 133 രൂപയും കുറച്ചിട്ടുണ്ട്.
വിലകുറച്ചതിനാൽ 14.2 കിലോ സിലിണ്ടർ 500.90 രൂപയ്ക്ക് ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. നേരത്തെ 507.42 രൂപയായിരുന്നു വില. 308.60 രൂപ ഉപഭോക്താവിന് സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

അതേസമയം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലയുടെ സിലിണ്ടറിന് 809.50 രൂപയാണ് പുതുക്കിയ വില. 942.50 രൂപയായിരുന്നു ഈടാക്കികൊണ്ടിരുന്നത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും. ജൂൺ മാസത്തിന് ശേഷം നാല് തവണ 14.13 രൂപ ഐഒസി കൂട്ടിയിരുന്നു. അതിനു ശേഷമാണ് ആറ് രൂപ കുറച്ചിരിക്കുന്നത്.


Click it and Unblock the Notifications