ഇന്ത്യന്‍ ഉള്ളിക്ക് ബംഗ്ലാദേശില്‍ വില 45 രൂപ
ധാക്ക: ഉള്ളി മുറിച്ചാലും ഉള്ളി വാങ്ങിയാലും കരയണമെന്ന അവസ്ഥയിലാണ് ഇന്ത്യക്കാര്‍. എന്നാല്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ 45 രൂപ കൊടുത്താല്‍ ഒരു കിലോ ഉള്ളി കിട്ടും. ഇന്ത്യയില്‍ നിന്നും നിന്നുമാണ് ബംഗ്ലാ മാര്‍ക്കറ്റുകളിലേക്ക് ഉള്ളിയെത്തുന്നത് എന്നതാണ് രസകരമായ കാര്യം.
അതിര്‍ത്തി ഗ്രാമമായ മാല്‍ഡയില്‍ 75 മുതല്‍ 80 വരെ ഒരു കിലോ ഉള്ളിക്ക് വിലയുള്ളപ്പോള്‍ അതിര്‍ത്തിക്കപ്പുറം ബംഗ്ലാദേശില്‍ ഇത് 63 - 64 ടാക്കയാണ്. എന്നുവെച്ചാല്‍ ഏകദേശം 45 രൂപ. മിര്‍പൂര്‍, രാജ്‌സാഹി, ചപായ് നവാബ്ഗുഞ്ച്, ബാലിയദംഗ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ വിലയ്ക്ക് ഉള്ളി കിട്ടും.

അഞ്ച് കയറ്റുമതി കേന്ദ്രങ്ങള്‍ വഴി പ്രതിദിനം 2500 ടണ്‍ ഉള്ളിയാണ് ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തുന്നത്. പശ്ചിമ ബംഗാളിലെ മാല്‍ഡയ്ക്കടുത്ത് മഹാദിപൂര്‍, ചംഗ്രബന്ധ, പെട്രപോല്‍, ഗോജദംഗ, ഹിലി എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. തുണിത്തരങ്ങളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ അങ്ങോട്ട് പോകുന്നത് പഴങ്ങളും ധാന്യങ്ങളും ഉള്ളിയും സിമന്റും മറ്റുമാണ്.
ഉള്ളി വിലവര്‍ദ്ധനവിന് കാരണം ഇടനിലക്കാരും കച്ചവടക്കാരുമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നായിരുന്നു കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ പ്രതികരണം. സര്‍ക്കാരിന് ഉള്ളി കച്ചവടം ചെയ്യാന്‍ പററില്ല, നിങ്ങള്‍ കച്ചവടക്കാരോട് ചോദിക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ ഉള്ളി പൂഴ്ത്തിവെക്കുന്നതാണ് രാജ്യത്തെ ഉള്ളി ക്ഷാമത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും പറഞ്ഞിരുന്നു.












Click it and Unblock the Notifications