ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ ഡ്രൈവറെ യാത്രക്കാരന്‍ ജീവനോടെ തീ കൊള്ളുത്തി
സിഡ്‌നി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ ഡ്രൈവരെ യാത്രക്കാരന്‍ കത്തുന്ന ഇന്ധനം ശരീരത്തിലൂടെ ഒഴിച്ച് തീ കൊള്ളുത്തി. ആസ്‌ട്രേലിയലിയെ ബ്രിസ്‌ബൈന്‍ സിറ്റിയിലാണ് സംഭവം നടന്നത്.
യാത്രക്കാരുടെ മുന്നില്‍ വച്ച് യാതൊരു പ്രകോപനങ്ങളും ഇല്ലാതൊണ് ഇയാള്‍ തീ കൊളളുത്തിയത്. 29 കാരനായ മന്‍മീത്ത് അലിഷര്‍ ആണ് മരിച്ചത്. പഞ്ചാബി വിഭാഗത്തില്‍പ്പെട്ട യുവാവ് അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ്.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ 48 കാരനെ പോലീസ് ബസ്സില്‍ നിന്നും അറസ്റ്റ് ചെയ്തു. റോഡരിക്കില്‍ നിന്നിരുന്ന ആളുകളാണ് ബസിലെ യാത്രക്കാരെ രക്ഷിച്ചത്. ബസ് മുഴുവനായി തീ പിടിക്കാതിരുന്നത് ഭാഗ്യമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


Click it and Unblock the Notifications