36 രോഗികളുടെ ജീവനെടുത്തു, ഡോക്ടര്‍ പിടിയില്‍, ഇത് ദൈവമോ, കാലനോ?
വാഷിംഗ്ടണ്‍: 36 രോഗികളുടെ ജീവനെടുത്ത ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കിയില്‍ പിടിയില്‍. അമിതമായി മരുന്നു നല്‍കിയാണ് 36 പേരില്‍ 12 പേരെ ഇയാള്‍ കൊലപ്പെടുത്തിയത്. ജോര്‍ജിയയിലെ ക്ലയ്്‌ടോണ്‍ കൗണ്ടിയിലെ സൈക്കാര്‍ട്ടിസ്റ്റായ നരേന്ദ്ര നാഗറെഡിയാണ് അറസ്റ്റിലായത്.
40 ഓളം പേരടങ്ങിയ ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ പരിശോധനയിലാണ് അമിത മരുന്നു നല്‍കി ഇത്രയും രോഗികള്‍ മരിച്ചെന്ന് കണ്ടെത്തിയത്. 36 പേരില്‍ 12 പേര്‍ മരിച്ചതും അമിത മരുന്നു നല്‍കിയതിനെ തുടര്‍ന്നാണ്. 29 കാരിയായ രോഗി മരിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇയാള്‍ നിയമപരമായല്ല മരുന്നുകള്‍ നല്‍കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയവരില്‍ കൂടുതല്‍ പേരും കൂടുതല്‍ കാലം ജീവിച്ചിരിപ്പില്ല എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.
ഡോക്ടറുടെ അടുത്ത് മുമ്പ് ചികിത്സ തേടിയവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 1999 മുതല്‍ ഇയാള്‍ക്ക് ലൈസന്‍സ് അനുവദിച്ചതാണ്. ഇതേ സമയം ഇയാള്‍ക്കെതിരെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications