കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവർഗ പങ്കാളിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തി; ജെസ്സീക്കാ വധക്കേസിൽ പ്രതി ഭർത്താവ് തന്നെ

  • By Goury Viswanathan
Google Oneindia Malayalam News

ലണ്ടൻ: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ കുറ്റക്കാരനാണെന്ന് യുകെ കോടതി കണ്ടെത്തി. ഗേ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കാമുകനുമായി ജീവിക്കുന്നതിനു വേണ്ടിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തത്. ഈ വർഷം ആദ്യമായിരുന്നു സംഭവം.

വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽബറോയിലാണ് ജസീക്ക പട്ടേലും ഭർത്താവ് മിതേഷ് പട്ടേലും താമസിച്ചിരുന്നത്. ജസീക്കയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക സ്വന്തമാക്കി കാമുകനൊപ്പം സ്ഥലം വിടാനായിരുന്നു മിതേഷിന്റെ പദ്ധതി.

 കൊലപാതകം

കൊലപാതകം

സ്വവർഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് ഗ്രിൻഡിറിലൂടെയാണ് മിതേഷ് പട്ടേൽ കാമുകനെ കണ്ടെത്തുന്നത്. ലണ്ടനിൽ ഡോക്ടറായ അമിത് പട്ടേലായിരുന്നു മിതേഷിന്റെ കാമുകൻ. ജസ്സീക്കയും മിതേഷ് പട്ടേലും ചേർന്ന് ലണ്ടനിൽ ഒരു മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സ്റ്റിയിലെ പഠനകാലത്ത് പ്രണയിച്ച് വിവാഗം കഴിച്ചവരാണ് ജെസ്സീക്കയും മിതേഷ് പട്ടേലും.

ശ്വാസം മുട്ടിച്ച്

ശ്വാസം മുട്ടിച്ച്

ഗുരുതരമായ മുറിവുകളോടെ വീടിനുള്ളിൽ ജെസ്സീക്കയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന രീതിയിലാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടും മിതേഷ് പട്ടേൽ ജെസ്സീക്കയുടെ കൊലപാതകം അവതരിപ്പിച്ചത്. കസേരയിൽ ബാൻഡേജ് ഉപയോഗിച്ച് ജസീക്കയുടെ കൈകൾ കെട്ടിയ നിലയിലാണ് ആദ്യം കണ്ടതെന്നാണ് മിതേഷ് പറഞ്ഞത്. ആദ്യം ഇൻസുലിൻ നൽകിയ ശേഷം സൂപ്പർ മാർക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് 34കാരിയായ ജെസ്സീക്കയെ കൊലപ്പെടുത്തുന്നത്.

ഇൻഷുറൻസ് തുക തട്ടാൻ

ഇൻഷുറൻസ് തുക തട്ടാൻ

ജെസ്സീക്കയുടെ പേരിലുള്ള 20 ലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്ത് കാമുകനായ ഡോക്ടർ അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കാനായിരുന്നു മിതേഷിന്റെ പദ്ധതി. എന്നാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മിതേഷ് ജെസ്സീക്കയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു.

ഇന്റർനെറ്റിൽ തിരഞ്ഞത്

ഇന്റർനെറ്റിൽ തിരഞ്ഞത്

മിതേഷിന്റെ ഫോൺ സംഭാഷണങ്ങളും ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററിയുമൊക്കെ പരിശോധിച്ചതോടെയാണ് കൊലപാതകി മിതേഷ് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. ഭാര്യയെ എങ്ങനെ കൊല്ലാം? എത്ര ഡോസ് ഇൻസുലിൻ കഴിച്ചാൽ മരണം സംഭവിക്കാം? കൊലപാതക ഗൂഡാലോചനയിൽ സഹായിക്കാൻ ആരെയെങ്കിലും വേണോ? ഇംഗ്ലണ്ടിൽ വാടകക്കൊലയാളിയെ കിട്ടുമോ? ഒരാളെ കൊല്ലാൻ എത്ര മെത്തഡൻ വേണം തുടങ്ങിയ കാര്യങ്ങൾ മിതേഷ് ഇന്റൻനെറ്റിൽ തിരഞ്ഞെന്ന് വ്യക്തമായി. അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന പങ്കാളി അമിത് കുറിച്ചത് കേസിൽ നിർണായകമായി.

പ്രിൻസ് എന്ന വ്യാജപ്പേര്

പ്രിൻസ് എന്ന വ്യാജപ്പേര്

ഫാർമസിയിലെ ജീവനക്കാരുടെ മുമ്പിൽവെച്ച് പ്രിൻസ് എന്ന വ്യാജപ്പേരിൽ ഇയാൾ ഡേറ്റിംഗ് ആപ്പിൽ ചാറ്റിംഗ് നടത്തിയിരുന്നു. ഫാർമസി ജീവനക്കാരുടെ മൊഴിയിൽ നിന്ന് ഇത് വ്യക്തമായിട്ടുണ്ട്. ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന കാര്യം ജെസ്സീക്കയ്ക്ക് അറിയില്ലായിരുന്നു. മരണവെപ്രാളത്തിൽ ജെസ്സീക്ക മിതേഷിന്റെ സരീരത്തിൽ മാന്തിയിരുന്നു. നഖത്തിനിടയിൽ കുടുങ്ങിയ തൊലി മിതേഷിന്റേതാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!

English summary
Indian-Origin Man Held Guilty of Killing Wife for Gay Lover in UK, Googled Murder Plots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X